ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരള ചാപ്റ്ററിന് തിരിതെളിയുന്നു

By Sooraj S.01 10 2018

imran-azhar

 

 

കൊച്ചി: യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ 10 ബില്ല്യണ്‍ യു എസ് ഡോളര്‍ പദ്ധതിയായ പ്രോജക്റ്റ് ഇന്‍ഡിവുഡ്, ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ഘടകത്തിന്റെ ഉദ്‌ഘാടനം വൈകീട്ട് 7 ന് ക്രൗണ്‍ പ്‌ളാസയില്‍ നടക്കും. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ചാപ്റ്ററിന്റെ ഉല്‍ഘാടനവും ഇന്‍ഡിവുഡ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകളുടെ വിതരണവും നടക്കും. 

പ്രശസ്ത നടനും എം എല്‍ എയുമായ മുകേഷും ഭാര്യ മേത്തില്‍ ദേവികയും വിശിഷ്ട അതിഥികളായി എത്തും. ആന്റോ ആന്റണി എം പി, ഹൈബി ഈഡന്‍ എം എല്‍ എ, നടന്‍ കൃഷ്ണകുമാര്‍ എന്നിവരെ കൂടാതെ വിനോദവ്യവസായ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.


പ്രളയ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മല്‍സ്യ തൊഴിലാളികളെയും, നാവിക സേനയെയും ചടങ്ങില്‍ ആദരിക്കും. ഒക്ടോബര്‍ 5 ന് പുറത്തിറങ്ങുന്ന ഏരീസ് ഗ്രൂപ്പിന്റെ രണ്ടാം സി എസ് ആര്‍ ചിത്രമായ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ' അഭിനേതാക്കളെയും പിന്നണി പ്രവര്‍ത്തകരെയും ചടങ്ങില്‍ പരിചയപ്പെടുത്തും. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി 40 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്കാനൊരുങ്ങുകയാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിലെ അംഗമായ കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കേരളീയര്‍ക്ക് മുപ്പതും കൂര്‍ഗ് നിവാസികള്‍ക്ക് പത്തുമെന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന, ഏഴു കോടിയോളം രൂപ ചിലവു വരുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സി ഇ ഒ സി.ജെ. റോയ് ചടങ്ങില്‍ നിര്‍വ്വഹിക്കും. ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ മറ്റ് അംഗങ്ങളില്‍ നിന്നും സമാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകും. നൂറോളം പ്രളയബാധിത ഭവനങ്ങള്‍ പുനര്‍നിമ്മിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സി ഇ ഒയും പ്രോജക്റ്റ് ഇന്‍ഡിവുഡിന്റെ സ്ഥാപകനുമായ സോഹന്‍ റോയ് പ്രഖ്യാപിച്ചിരുന്നു. യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ 10 ബില്ല്യണ്‍ യു എസ് ഡോളര്‍ പദ്ധതിയായ പ്രോജക്റ്റ് ഇന്‍ഡിവുഡ് ഇന്‍ഡിവുഡിന്റെ ഭാഗമാണ് ഇന്‍ഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബ്.

OTHER SECTIONS