ആന്റ് ഗ്രൂപ്പില്‍ നിന്ന് ജാക് മാ പിന്‍മാറി

ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പില്‍ നിന്ന് പിന്മാറുന്നു.

author-image
Shyma Mohan
New Update
ആന്റ് ഗ്രൂപ്പില്‍ നിന്ന് ജാക് മാ പിന്‍മാറി

ന്യൂഡല്‍ഹി: ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പില്‍ നിന്ന് പിന്മാറുന്നു. ഇനി പത്തംഗ സംഘത്തിനായിരിക്കും ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം.

അപ്രതീക്ഷിത തിരിച്ചടിയാണ് ലോകത്തെ ഏറ്റവും വലിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ആന്റ് ഗ്രൂപ്പിന്റെ തലപ്പത്തു നിന്നൊഴിയാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം റെഗുലേറ്റര്‍മാരെ വിമര്‍ശിച്ചുകൊണ്ട് ജാക് മാ നടത്തിയ പ്രസംഗത്തിനു ശേഷമാണ് പൊതുവേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാതെയായത്. ചൈനീസ് റെഗുലേറ്റര്‍മാര്‍ സമയം നഷ്ടപ്പെടുത്തുന്നുവെന്നും നവീന ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്നുമായിരുന്നു വിമര്‍ശനം. പിന്നാലെ ആലിബാബക്കെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

jack ma Ant Group