ഇനി ഗുഡ്ഗാവിലും തിളങ്ങും ജോയ്ആലുക്കാസ്

By S R Krishnan.30 Aug, 2017

imran-azhar

 

ഗുഡ്ഗാവ്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ പുതിയ ജ്വല്ലറി ഷോറൂം ഗുഡ്ഗാവ് ഗോള്‍ഡ് സൂക്കില്‍ ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മീഷണര്‍ ഡോ.നര്‍ഹരി ബന്‍ഗാര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ സാമൂഹികസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുഡ്ഗാവില്‍ ഷോറൂം തുറന്നതിലൂടെ ജോയ്ആലുക്കാസിന് സിറ്റിയില്‍ ഒരു പ്രമുഖ സ്ഥാനം സ്വായത്തമാക്കുവാന്‍ കഴിഞ്ഞെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറോടുകൂടി ഒരുക്കിയിരിക്കുന്ന ഷോറൂമില്‍ 'ജോയ്ആലുക്കാസില്‍ മാത്രം ലഭ്യമായ ലോകോത്തര നിലവാരമുള്ള സ്വര്‍ണ്ണം, പോള്‍കി, ഡയമണ്ട്, സെമി പ്രെഷ്യസ്, പ്രെഷ്യസ് സ്‌റ്റോണ്‍ ആഭരണങ്ങളുടെ വിശാല കളക്ഷനുകള്‍ ഉണ്ടെന്നും ഗോള്‍ഡ്‌സൂക്കിലെ വിസ്മയകരമായ ഷോപ്പിംഗ് ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗുഡ്ഗാവ് ഷോറൂമില്‍ എക്‌സ്‌ക്ലൂസീവ് ഡയമണ്ട് കൗണ്ടര്‍ കൂടാതെ ട്രഡീഷണല്‍, ഇത്തനോ കണ്ടംപററി, ഇന്റര്‍നാഷണല്‍ എന്നിവ സംയോജിക്കുന്ന ഒരുമില്ല്യണിലധികം ജ്വല്ലറി ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ തനതു ബ്രാന്‍ഡുകളായ വേദ, ടെംപിള്‍ ജ്വല്ലറി, െ്രെപഡ് ഡയമണ്ട്‌സ്, എലഗന്‍സാ, പോള്‍കി, ഡയമണ്ട്‌സ്, മസാക്കി പേള്‍സ് , സെനീന ടര്‍ക്കിഷ് ജ്വല്ലറി, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി , അപൂര്‍വ്വ ആന്റിക് കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്‌റ്റോണ്‍ കളക്ഷന്‍ ഉള്‍പ്പെടെ മറ്റു പ്രശസ്ത സ്വര്‍ണ്ണ, ഡയമണ്ട്, പ്ലാറ്റിനം പ്രഷ്യസ് സ്‌റ്റോണ്‍, പേള്‍ ആഭരണങ്ങളും അണിനിരത്തിയിരിക്കുന്നു. യുഎഇ, സൗദി അറേബ്യ, ബഹറിന്‍,ഒമാന്‍,കുവൈറ്റ്, ഖത്തര്‍,സിംഗപ്പൂര്‍,മലേഷ്യ,യു.കെ,കാനഡ,യുഎസ്എ,ഇന്ത്യ തുടങ്ങിയരാജ്യങ്ങളിലായി ജ്വല്ലറി, മണി എക്‌സ്‌ചേഞ്ച്, ഫാഷന്‍ ആന്റ് സില്‍ക്‌സ്, ലക്ഷ്വറി എയര്‍ ചാര്‍ട്ടേഴ്‌സ്, മാള്‍സ് ആന്റ് റിയല്‍റ്റി മേഖലകളിലെ നിറസാന്നിധ്യമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ്.

OTHER SECTIONS