ന്യൂഡല്‍ഹി: അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പില്‍ 37 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് എല്‍ഐസി.
രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിയാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ വീണ്ടും നിക്ഷേപം നടത്തി എല്‍ഐസിയുടെ ഹോള്‍ഡിംഗ് 4.23 ശതമാനമായി ഉയര്‍ത്തിയത്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെ തുടര്‍ന്ന് 50 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ട അദാനിയുടെ കമ്പനിയില്‍ വിശ്വാസം ഉറപ്പിച്ചുകൊണ്ടാണ് എല്‍ഐസി വീണ്ടും നിക്ഷേപം നടത്തിയിരിക്കുന്നത്.
രാജ്യത്തെ 250 ദശലക്ഷം പോളിസി ഹോള്‍ഡര്‍മാരുള്ള എല്‍ഐസി നിക്ഷേപം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയവുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധവും അദാനിയുടെ രാഷ്ട്രീയ സ്വാധീനവുമാണ് കാണിക്കുന്നത്.