മഹിളാശ്രീ ഓൺലൈൻ വിപണനോദ്‌ഘാടനം: ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു

By Sooraj Surendran .25 10 2019

imran-azhar

 

 

തിരുവനന്തപുരം: എംഎസ്എസ് തൃശൂർ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓൺലൈൻ വിപണനോദ്‌ഘാടനംഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും, ജീവകാരുണ്യ പ്രവർത്തകനുമായ ഡോ: ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ വി അബ്ദുൽഖാദർ, തുടങ്ങിയവർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ ബോബി ചെമ്മണ്ണൂരിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പൊന്നാട ചാർത്തി ആദരിച്ചു.

 

OTHER SECTIONS