കാഡ്ബറി ഫ്യൂസ് ഫിറ്റുമായി മൊണ്ടേൽസ് ഇന്ത്യ സ്നാക്ക് ബാ൪ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു

By Web Desk.10 09 2021

imran-azhar

 

 

കൊച്ചി: കാഡ്ബറി ഡയറി മിൽക്ക്, ബോൺവിറ്റ, ഒറിയോ തുടങ്ങിയ പ്രശസ്ത സ്നാക്കിംഗ് ബ്രാ൯ഡുകളുടെ നി൪മ്മാതാക്കളായ മൊണ്ടേൽസ് ഇന്ത്യ പുതിയ കാഡ്ബറി ഫ്യൂസ് ഫിറ്റുമായി ആക൪ഷകമായ സ്നാക്കിംഗ് ബാ൪ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നു.

 

ഉപഭോക്താക്കളുടെ മാറുന്ന പ്രവണതയ്ക്കനുസരിച്ച് വേഗം വളരുന്ന സ്നാക്ക് ബാ൪ വിഭാഗത്തിൽ നിലവിലെ സാഹചര്യം വികസിപ്പിക്കാനാണ് കമ്പനി പുതിയ ഉത്പന്നത്തിലൂടെ ലക്ഷ്യമിടുന്നത്.

 

രുചികരമായ കാഡ്ബറി മിൽക്ക് ചോക്ലേറ്റ് അടിസ്ഥാനമാക്കിയുള്ള സ്നാക്ക് ബാ൪ പാക്കറ്റിൽ ബാറിന്റെ 50 ശതമാനവും പീനട്ടിന്റെയും ആൽമണ്ടിന്റെയും ഗുണങ്ങൾ ഒത്തുചേരുന്നു.

 

ആവശ്യമായുള്ള പ്രോട്ടീന്റെ 10 ഇതിലൂടെ ലഭിക്കുന്നു.

 

OTHER SECTIONS