ലോക സമ്പന്നരുടെ പട്ടികയിൽ വാറൻ ബഫറ്റിനെ മറികടന്ന് മുകേഷ് അംബാനി

By online desk .11 07 2020

imran-azhar

 


മുംബൈ : ആഗോള നിക്ഷേപ ഗുരുവും ശതകോടിശ്വരനുമായ വാറൻ ബഫറ്റിനെയും മറികടന്ന് മുകേഷ് അംബാനി. ബ്ലൂം ബെർഗിന്റെ ശതകോടിശ്വര പട്ടികയിലാണ് അംബാനിയുടെ മുന്നേററ്റം . അതോടെ ലോക കോടിശ്വരന്മാരിൽ എട്ടാം സ്ഥാനത്തെത്തി മുകേഷ് അംബാനി.6,830 കോടി ഡോളര്‍ ആണ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി. വാറൻ ബഫറ്റിൻേറത് 6790 കോടി ഡോളറും.

 

ലോകത്തെ ശതകോടിശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ പെടുന്ന ഏക ഏഷ്യ കാരനാണ് അറുപത്തിമൂന്നുകാരനായ അംബാനി.ഈ വര്‍ഷം മാത്രം റിലയൻസ് ഓഹരികൾ 17 ശതമാനത്തിൽ അധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ നല്‍കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാകാന്‍ കാരണം.


അതേസമയം 2012 ലാണ് ബ്ലൂം ബെർഗ് ശതകോടിശ്വരന്മ്മാരുടെ പട്ടിക പുറത്തുവിടാൻ ആരംഭിച്ചത് അന്നുമുതൽ ആദ്യ അഞ്ചിനുള്ളിൽ എത്തുമായിരുന്നു 89കാരനായ ബഫറ്റ്.പെട്രോളിയം ഭീമനായ ബിപിയുമായുള്ള പുതിയ ഇടപാടാണ് സമ്പന്ന പട്ടികയിലെ ഈ മുന്നേറ്റത്തിന് കാരണം. ജിയോയിലൂടെ സമ്പൂര്‍ണ കട രഹിത കമ്പനിയാകാനുള്ള മുകേഷ് അംബാനിയുടെ ശ്രമങ്ങളും ഫലം കണ്ടു

 

OTHER SECTIONS