/kalakaumudi/media/post_banners/5e16c010a32a8f6021ecf7aa0c12afd8b7ce6924ea579e71ec2daae1aa5541d6.jpg)
മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
സെന്‍സെക്‌സ് 379.14 പോയന്റ് താഴ്ന്ന് 51,324.69ലും നിഫ്റ്റി 89.90 പോയന്റ് നഷ്ടത്തില്‍ 15,119 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1609 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1316 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിനാന്‍സ്, നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മീഹന്ദ്ര, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎന്‍ജിസി, ഗെയില്‍, ബിപിസിഎല്‍, ഐഒസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
പൊതുമേഖല സൂചിക നേട്ടമുണ്ടാക്കി. അഞ്ചു ശതമാനമാണ് സൂചിക ഉയര്‍ന്നത്. ഐടി, ലോഹം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ 1-2ശതമാനവും നേട്ടമുണ്ടാക്കി. ഓട്ടോ സൂചിക ഒരു ശതമാനം നഷ്ടത്തിലായി.