നോട്ട് അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത പണത്തിന് നികുതിയായി ലഭിച്ചത് ആറായിരം കോടി രൂപ

By Greeshma G Nair.19 Mar, 2017

imran-azhar

 

 

 

ന്യൂഡൽഹി : നോട്ട് അസാധുവാക്കലിനു ശേഷം ലഭിച്ച കണക്കിൽപ്പെടാത്ത പണത്തിന് നികുതി ഇടാക്കിയതുവഴി ലഭിച്ചത് ആറായിരം കോടി രൂപ. കള്ളപ്പണം കണ്ടെത്താന്‍ നിയോഗിച്ച സമതിയുടെ ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത്ത് പസായത്ത്നൽകിയ റിപ്പോർട്ടിലാണ് ഈ കണക്കുകൾ പറയുന്നത് . കണക്കുകള്‍ ശേഖരിച്ചുവരുന്നതേയുള്ളു, ഇങ്ങനെ ലഭിച്ച പണം ഇനിയും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു .

 

നോട്ട് അസാധുവാക്കലിനു ശേഷം സ്വന്തം അക്കൗണ്ടുകളിലും മറ്റുള്ളവരുടെ അക്കൗണ്ടുകളിലും വന്‍തോതില്‍ പണം നിക്ഷേപിച്ചവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഇവരില്‍ പലരും 60 ശതമാനം നികുതി ഒടുക്കി നിയമനടപടികളില്‍ നിന്ന് തലയൂരിയിട്ടുണ്ട്. ഇങ്ങനെ നികുതിയായി ലഭിച്ചതാണ് ഈ 6000 കോടി രൂപയും. ഇപ്പോള്‍ പിഴനികുതി 75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.