ഉള്ളി വിലയിൽ കുത്തനെ ഇടിവ്

By uthara.09 01 2019

imran-azhar

 

ദില്ലി: ഉളളി വിലയിൽ ഇടിവ് നേരിടുന്നു . മൊത്ത വിപണിയില്‍ ക്വിന്‍റലിന് 170 രൂപ വിലയാണ് . ഉള്ളിയുടെ ആവശ്യകതയിലെ കുറവാണ് നിരക്കില്‍ കുറയാൻ കാരണമായത് .ഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് ഉള്ളിയുടെ വില അധികവും ഇടിവുണ്ടായിരിക്കുന്നത് .നാസിക്കിൽ രേഖപ്പെടുത്തിയ കുറഞ്ഞ വില ക്വിന്‍റലിന് 125 രൂപ മുതല്‍ 100 രൂപ വരെയാണ്. വിവിധ വിപണികള്‍ വരും ദിവസങ്ങളില്‍ ഉളളി വിലയില്‍ ഇനിയും ഇടിവ് ഉണ്ടാകും എന്ന് സൂചന നൽകിയിരിക്കുകയാണ് .