ആദിത്യഘോഷ് ഒയോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായി

By Anju N P.15 11 2018

imran-azhar

 

ഇന്ത്യയിലെ ഒയോ ഹോട്ടലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യഘോഷിനെ നിയമിച്ചു.

2018 ഏപ്രിലിലാണ് മാനേജ്മെന്റ് വിദഗ്ധനായ ആദിത്യഘോഷ് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞത്. സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോയെ മുന്‍നിരയിലെത്തിച്ചതില്‍ ആദിത്യഘോഷിന്റെ പങ്ക് വിലപ്പെട്ടതായിരുന്നു.


ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ പ്രവര്‍ത്തനം ഒയോയ്ക്ക് വേണ്ടി ആദിത്യ ഏറ്റെടുക്കും. ആദിത്യയുടെ വരവോടെ എന്തെല്ലാം പ്രൊഫഷണല്‍ വിപണന തന്ത്രങ്ങള്‍ ഒയോ സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഹോട്ടല്‍ വ്യവസായ മേഖലയിലുള്ളവര്‍.

 

OTHER SECTIONS