പരദേശിയായാല്‍ പിപിഎഫ് അക്കൌണ്ട് ഇല്ലാതാകും

By SUBHALEKSHMI B R.31 Oct, 2017

imran-azhar

വിദേശത്തേക്ക് കൂടുമാറാനൊരുങ്ങുന്നവര്‍ക്ക് തിരിച്ചടി. എന്‍ആര്‍ഐ ആകുന്ന ദിവസം തന്നെ അവരുടെ പബ്ളിക് പ്രൊവിഡന്‍റ് ഫണ്ട് അക്കൌണ്ട് ക്ളോസാകും. അത്തരത്തില്‍ അക്കൌണ്ട് ക്ളോസായി കഴിഞ്ഞാല്‍ വെറും നാലുശതമാനം പലിശയാണ് ഇവരുടെ നിക്ഷേപത്തിന് ലഭ്യമാകുക. നാഷണല്‍ സേവിംഗ്സ് സെര്‍ട്ടിഫിക്കറ്റ് പോലുളള ചെറുകിട സന്പാദ്യ പദ്ധതികള്‍ പ്രോത്സാഹിക്കുന്നതിനായി നിക്ഷേപ ന ിയമങ്ങളില്‍ വരുത്തിയതിന്‍റെ ഫലമായാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

 

ഇതിനായി 1968~ലെ പിപിഎഫ് ആക്ട് ഭേദഗതി ചെയ്തിരുന്നു. 2017~ലെ ഈ ഭേദഗതി പ്രകാരം പിപിഎഫ് അക്കൌണ്ട് തുടങ്ങിയ ഒരാള്‍ കാലാവധി പൂര്‍ത്തിയാകും മുന്പ് എന്‍ആര്‍ഐ ആയാല്‍ അക്കൌണ്ട് സ്വമേധയാ ഇല്ലാതാകും. പോസ്റ്റ് ഓഫീസ് സേവിംഗ്സിന് ലഭിക്കുന്ന 4% പലിശമാത്രമേ അന്നുമുതല്‍ ഇയാളുടെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുകയുളളു. വ്യവസ്ഥകളെലലാം കഴിഞ്ഞമാസത്തെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

OTHER SECTIONS