ആകാശ എയര്‍ലൈന്‍സും റേറ്റ് ഗെയിം ട്രാവലുമായി പങ്കാളിത്തം

By parvathyanoop.02 10 2022

imran-azhar

 

 

ന്യൂഡല്‍ഹി :  ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ റേറ്റ് ഗെയിം ട്രാവല്‍ ടെക്‌നോളജി ചേര്‍ന്ന് തല്‍സമയ വിമാനയാത്ര വിവരങ്ങള്‍ ശേഖരിക്കുന്നു.രാജ്യത്തെ മറ്റ് അയര്‍ലൈനുകള്‍ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവരശേഖരണത്തോടെ കൂടുതല്‍ കാര്യക്ഷമായി ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിക്കാന്‍ സാധിക്കും.

 

പുതിയ എയര്‍ലൈന്‍ ആയതിനാല്‍ തന്നെ വിലനിര്‍ണയം ആകാശയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. .ഇതിനായി ഏറ്റവും വിശ്വസിനീയമായ വിപണി സ്ഥിതി കണക്കുകള്‍ ആവശ്യമാണ്.ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്ന ലക്ഷ്യത്തോടെയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു .

 

ഇതിനായി വിലനിര്‍ണയം ഏറ്റവും പ്രധാനമാണ്.ഓഗസ്റ്റ് 7 മുതലാണ് ആകാശ പറന്നു തുടങ്ങിയത് .ആകാശ വളരുന്നതിനനുസരിച്ച് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടതായി വരും.ആകാശയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്ന് റേറ്റ് ഗെയിം ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഭാനു ചോപ്ര പറഞ്ഞു.വരുമാന നഷ്ടവും വിപണിയിലെ അസമത്വം കുറയ്ക്കാനും ഈ സ്ഥിതി കണക്കുകള്‍ തീര്‍ച്ചയായും സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS