പ്രിയങ്ക ചോപ്ര ജോനാസിന്റെ അനോമലി മിന്ത്രയില്‍

By Shyma Mohan.23 11 2022

imran-azhar

 

പ്രിയങ്ക ചോപ്ര ജോനാസിന്റെ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അനോമലി മിന്ത്രയില്‍ അവതരിപ്പിക്കുന്നു. ക്വിസുകളും സോഷ്യല്‍ മീഡിയ മത്സരങ്ങളും പോലുള്ള വിജ്ഞാനവും വിനോദവും കലരുന്ന പരിപാടികളും ലോഞ്ചിംഗ് വേളയില്‍ പ്ലാറ്റ്‌ഫോമില്‍ ഹോസ്റ്റ് ചെയ്യുന്നുണ്ട്.

 

മിന്ത്രയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നടിയും അനോമലി സ്ഥാപകയുമായ പ്രിയങ്ക ചോപ്ര തുറന്നുപറഞ്ഞു. അനോമലി ഇപ്പോള്‍ മിന്ത്രയില്‍ ലഭ്യമാകുന്നു പ്രതീക്ഷിക്കുന്നു. മൂന്നു മാസം മുന്‍പ് ഞങ്ങള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതു മുതല്‍ ലഭിച്ച പ്രതികരണത്തില്‍ താന്‍ അതീവസന്തുഷ്ടയാണെന്ന് താരം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡ് എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുള്ളതായും അവര്‍ പറഞ്ഞു.

 

ആഗോള ഐക്കണായ പ്രിയങ്കാ ചോപ്ര ജോനാസിന്റെ ബ്രാന്‍ഡായ അനോമലി തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മിന്ത്രയുടെ ബ്യൂട്ടി ആന്റ് പേഴ്‌സണല്‍ കെയര്‍ സീനിയര്‍ ഡയറക്ടര്‍ രാഹുല്‍ സച്ച്‌ദേവ് പറഞ്ഞു.

 

OTHER SECTIONS