ബാങ്കിങ് സേവനങ്ങൾ ഗ്രാമങ്ങളിലേക്ക്... ഗ്രാമ സമ്പർക്ക അഭിയാനുമായി പഞ്ചാബ് നാഷണൽ ബാങ്ക്

By Web Desk.03 10 2020

imran-azhar

 

 

വണ്ടൂർ: പുത്തൻ ബാങ്കിങ് സേവനങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിക്കുവാനായി ഗ്രാമ സമ്പർക്ക അഭിയാനുമായി പഞ്ചാബ് നാഷണൽ ബാങ്ക്. മഹാത്മാഗാന്ധിയുടെ 150 ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ചുകൊണ്ട് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഭാരതസർക്കാരിന്റെ ആത്മനിർഭർ ഭാരത് അധിഷ്ഠിതമാക്കി തുടങ്ങിയ പരിപാടിയിൽ ഡിജിറ്റൽ ബാങ്കിങ്, കാർഷിക വായ്പ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.അർഹരായ എല്ലാവര്ക്കും കാർഷിക വായ്പകൾ ലഭ്യമാക്കുക, ഡിജിറ്റൽ ബാങ്കിങ്ങിനെ പറ്റിയും സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ പറ്റിയും ബോധവൽക്കരണം നടത്തുക, ഗ്രാമീണ മേഖലയിൽ ചുരുങ്ങിയ ചിലവിൽ ലൈഫ് ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക തുടങ്ങി ഈ വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന പലവിധ പരിപാടികളുടെ തുടക്കമാണ് ഗാന്ധിജയന്തി ദിനത്തിൽ നടത്തിയത്.

 

പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി കെ കെ സാജിത ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ മേധാവി ശ്രീ. സി വി റാവു ഉപഭോക്താക്കളെ അഭിസംബോധന ചെയ്തു വിശദീകരിച്ചു. ഈ വര്ഷം മുഴുവനും തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ 2 ക്യാമ്പുകൾ വീതം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ട് പേരാമ്പ്രയിലും , വയനാട്ടിൽ മാനന്തവാടിയിലും, കണ്ണൂരിൽ കുത്തുപറമ്പിലും കാസർഗോഡ് കാഞ്ഞങ്ങാട്ടും ജില്ലാ തല പരിപാടികൾ സംഘടിപ്പിച്ചു.

 

OTHER SECTIONS