പണലഭ്യത ഉറപ്പാക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി; പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ

ലോക് ഡൗണ്‍ മൂലം മന്ദഗതിയിലായ സാമ്പത്തിക മേഖലയെ ഉണര്‍വേകാന്‍പുതിയ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്.രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തിന് പണ ലഭ്യതഉറപ്പാക്കുന്നതിനായി 50,000 കോടി രൂപയാണ് റിസവ്ബാങ്ക്പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നു മുതല്‍ മെയ് 11 വരെയാണ് പണം ലഭിയ്ക്കുക.

author-image
online desk
New Update
പണലഭ്യത ഉറപ്പാക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 50,000 കോടി; പ്രത്യേക പദ്ധതിയുമായി ആര്‍ബിഐ

ഡല്‍ഹിഃ ലോക് ഡൗണ്‍ മൂലം മന്ദഗതിയിലായ സാമ്പത്തിക മേഖലയെ ഉണര്‍വേകാന്‍പുതിയ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്.രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തിന് പണ ലഭ്യതഉറപ്പാക്കുന്നതിനായി 50,000 കോടി രൂപയാണ് റിസവ്ബാങ്ക്പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നു മുതല്‍ മെയ് 11 വരെയാണ് പണം ലഭിയ്ക്കുക.

 

കോവിഡ് മൂലമുള്ള പണലഭ്യതയിലെ കുറവ് കാരണം കഴിഞ്ഞ ദിവസംഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ 'ഫ്രാങ്ക്‌ളിന്‍ ടെംപെള്‍ട്ടണ്‍ ഫണ്ട്ഹൗസ്' ഇന്ത്യയിലെ ആറു മ്യൂച്വല്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കിയത്പിന്നാലെയാണ് ആര്‍ബിഐയുടെ തീരുമാനം.25,000 കോടി രൂപയുടെ ആസ്തിയുള്ള ഫണ്ടുകള്‍ നിര്‍ത്തിലാക്കിെയങ്കിലും ഓഹരിഉടമകള്‍ക്ക് നിക്ഷേപിച്ച ഫണ്ടുകളുടെ കാലാവധി പൂര്‍ത്തിയാകുന്നതിന്അനുസരിച്ച് പണം ലഭിയ്ക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിപണിയിലെഅവസ്ഥയ്ക്കനുസൃതമായി സമയപരിധിയിലും പ്രഖ്യാപിച്ചിരിയ്ക്കുന്ന തുകയിലുംആര്‍ബിഐ മാറ്റം വരുത്തിയേക്കും.

 

കോവിഡ് വ്യാപനത്തോടെ വന്‍തോതില്‍ നിക്ഷേപം           പിന്‍വലിക്കുന്നതിനാല്‍പണലഭ്യതക്കുറവുമൂലം വലിയ പ്രതിസന്ധിയാണ് ഡെറ്റ് മ്യുച്വല്‍ ഫണ്ട് വിപണിനേരിടുന്നത് എന്നാല്‍ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണികുതിച്ചുയര്‍ന്നു.സെന്‍സെക്സ് 750 പോയന്റോളം ഉയര്‍ന്നു.

RBI