കയറ്റുമതിക്കാർക്ക് ആശ്വാസമേകി റിസർവ്ബാങ്ക്

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്ക് ആശ്വാസമേകി റിസർവ് ബാങ്ക്.

author-image
online desk
New Update
കയറ്റുമതിക്കാർക്ക് ആശ്വാസമേകി റിസർവ്ബാങ്ക്

മുംബൈ:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കയറ്റുമതിക്കാർക്ക് ആശ്വാസമേകി റിസർവ് ബാങ്ക്.വിദേശ ഇടപാടുകാർക്ക് വിറ്റ ചരക്കുകളുടെയും സോഫ്റ്റ്‌വേറുകളുടെയും പണം ശേഖരിച്ച് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചു. ഇത് കയറ്റുമതിക്കാർക്ക് വലിയ ആശ്വാസം തന്നെയാണ്.

കൂടാതെ കണക്കുകൾ അവസാനിപ്പിക്കുന്നതിന്നൽകിയ ഒമ്പതു മാസകാലാവധി എന്നുള്ളത് 15 മാസമാക്കി വർധിപ്പിച്ചു. കയറ്റുമതിചെയ്ത ദിവസം മുതലാണ് ഈ സമയം കണക്കാക്കുക. കൊറോണ പടർന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിൽനിന്നുൾപ്പെടെ പണം ലഭ്യമാക്കുന്നതിന് ഇതോടെ കയറ്റുമതിക്കാർക്ക് കൂടുതൽ സമയം ലഭിക്കും.

വ്യവസായരംഗത്ത് ക്രമാനുഗതമായുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ ബാങ്കുകൾ സൂക്ഷിക്കുന്ന കൗണ്ടർ സൈക്ലിക്കൽ മൂലധനശേഖരം ഉണ്ടാക്കുന്നത് ഇപ്പോൾ അത്യാവശ്യമില്ലെന്നും ആർ.ബി.ഐ. നിർദേശം നൽകി സാമ്പത്തികരംഗത്തുണ്ടാകുന്ന മാറ്റങ്ങളിൽനിന്ന് ബാങ്കിങ് രംഗത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലുള ഫണ്ട് ആണിത്.

RBI