മിസ്ട്രിയെ നീക്കിയത് ടാറ്റ ഗ്രൂപ്പിന്റെ ഭാവിക്ക് അത്യന്താപേക്ഷിതം: രത്തന്‍ ടാറ്റ

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ട്രിയെ നീക്കം ചെയ്യേണ്ടത് ടാറ്റ ഗ്രൂപ്പിന്റെ ഭാവിക്ക് തീര്‍ത്തും അത്യന്താപേക്ഷിതമായിരുന്നുവെന്ന് താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത രത്തന്‍ ടാറ്റ. വളരെ ചിന്തിച്ചും പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷമാണ് മിസ്ട്രിയെ നീക്കം ചെയ്യാനുള്ള പ്രയാസമേറിയ തീരുമാനം ബോര്‍ഡംഗങ്ങള്‍ കൈക്കൊണ്ടതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചക്കും ഭാവിക്കും മിസ്ട്രിയെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു. ജപ്പാന്റെ ഡോകോമ കമ്പനിയുമായുള്ള ടാറ്റ കമ്പനിയുടെ തര്‍ക്കത്തെക്കുറിച്ച് മിസ്ട്രി ഇന്ന് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഡോകോമയുമായുള്ള ചര്‍ച്ചയിലും എല്ലാ തീരുമാനങ്ങളിലും രത്തന്‍ ടാറ്റ പങ്കാളിയായിരുന്നെന്ന് മിസ്ട്രി പറഞ്ഞിരുന്നു. മിസ്ട്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രത്തന്‍ ടാറ്റ കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും ചെയര്‍മാനെ നീക്കം ചെയ്തുള്ള തീരുമാനത്തെക്കുറിച്ച് കത്തയച്ചിരുന്നു.

author-image
online desk
New Update
മിസ്ട്രിയെ നീക്കിയത് ടാറ്റ ഗ്രൂപ്പിന്റെ ഭാവിക്ക് അത്യന്താപേക്ഷിതം: രത്തന്‍ ടാറ്റ

മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും സൈറസ് മിസ്ട്രിയെ നീക്കം ചെയ്യേണ്ടത് ടാറ്റ ഗ്രൂപ്പിന്റെ ഭാവിക്ക് തീര്‍ത്തും അത്യന്താപേക്ഷിതമായിരുന്നുവെന്ന് താല്‍ക്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത രത്തന്‍ ടാറ്റ. വളരെ ചിന്തിച്ചും പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷമാണ് മിസ്ട്രിയെ നീക്കം ചെയ്യാനുള്ള പ്രയാസമേറിയ തീരുമാനം ബോര്‍ഡംഗങ്ങള്‍ കൈക്കൊണ്ടതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ വളര്‍ച്ചക്കും ഭാവിക്കും മിസ്ട്രിയെ ഒഴിവാക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും ടാറ്റ കൂട്ടിച്ചേര്‍ത്തു. ജപ്പാന്റെ ഡോകോമ കമ്പനിയുമായുള്ള ടാറ്റ കമ്പനിയുടെ തര്‍ക്കത്തെക്കുറിച്ച് മിസ്ട്രി ഇന്ന് വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഡോകോമയുമായുള്ള ചര്‍ച്ചയിലും എല്ലാ തീരുമാനങ്ങളിലും രത്തന്‍ ടാറ്റ പങ്കാളിയായിരുന്നെന്ന് മിസ്ട്രി പറഞ്ഞിരുന്നു. മിസ്ട്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രത്തന്‍ ടാറ്റ കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും ചെയര്‍മാനെ നീക്കം ചെയ്തുള്ള തീരുമാനത്തെക്കുറിച്ച് കത്തയച്ചിരുന്നു. നാലു വര്‍ഷമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുവരികയായിരുന്നു മിസ്ട്രിയെ കഴിഞ്ഞ ദിവസമാണ് നീക്കിയത്. 2012 ഡിസംബര്‍ 29നാണ് മിസ്ട്രി രത്തന്‍ ടാറ്റയില്‍ നിന്നും കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.

T A T A Rathan T A T A Cyrus Mistry