ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് റിലയന്‍സും; ഒബ്‌റോയ് ഗ്രൂപ്പുമായി കൈകോര്‍ക്കും

ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഇതുമായി ബന്ധപ്പെട്ട് ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി ധാരണയില്‍ എത്തിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

author-image
Web Desk
New Update
ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് റിലയന്‍സും; ഒബ്‌റോയ് ഗ്രൂപ്പുമായി കൈകോര്‍ക്കും

ഹോസ്പ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും. ഇതുമായി ബന്ധപ്പെട്ട് ഒബ്‌റോയ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സുമായി ധാരണയില്‍ എത്തിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു. ഇന്ത്യയിലും യു.കെയിലുമായി മൂന്ന് പ്രോപ്പര്‍ട്ടികള്‍ സംയുക്തമായി കൈകാര്യം ചെയ്യും.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ വരാനിരിക്കുന്ന അനന്ത് വിലാസ് ഹോട്ടല്‍, യു.കെയിലെ സ്റ്റോക്ക് പാര്‍ക്ക്, ഗുജറാത്തില്‍ ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതി എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ഒബ്‌റോയിയുടെ ലക്ഷ്വറി വിലാസ് പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായ അനന്ത് വിലാസാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂന്ന് പ്രോപ്പര്‍ട്ടികളില്‍ ഒരെണ്ണം.

യു.കെയിലെ ബക്കിംഗ്ഹാംഷെയറിലുള്ള കായിക വിനോദ സൗകര്യങ്ങള്‍ നല്‍കുന്ന സ്റ്റോക്ക് പാര്‍ക്കാണ് മറ്റൊന്ന്. ഇതിന്റെ സൗകര്യങ്ങള്‍ നവീകരിക്കാനും ലോകോത്തര ലക്ഷ്യസ്ഥാനമാക്കി മാറ്റാനും ഒബ്‌റോയ് റിലയന്‍സിനെ സഹായിക്കും.

ഗോള്‍ഫും മറ്റ് കായിക സൗകര്യങ്ങളും ഉള്‍പ്പെടെ സ്റ്റോക്ക് പാര്‍ക്കിന്റെ സമഗ്രമായ നവീകരണം ഉള്‍പ്പെടുന്ന പദ്ധതികള്‍ തയ്യാറാക്കിവരികയാണ്. കമ്പനിയുടെ മറ്റൊരു ഹോട്ടല്‍ പ്രോജക്റ്റ് ഗുജറാത്തിലാണ്.

 

business RELIANCE mukesh ambani