റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിയോ കമ്പനികള്‍ക്ക് വന്‍ നേട്ടം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 27% വര്‍ദ്ധനവ് പ്രഖ്യാപിച്ചു

author-image
Web Desk
New Update
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജിയോ കമ്പനികള്‍ക്ക് വന്‍ നേട്ടം

 

 

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 27% വര്‍ദ്ധിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ അറ്റാദായം 17,394 കോടിയാണ്. പ്രവര്‍ത്തന വരുമാനം 2.34 ലക്ഷം കോടിയാണ്.

രണ്ടാം പാദത്തില്‍ ജിയോ പ്ലാറ്റ്ഫോമിന്റെ ലാഭം 12 ശതമാനം വര്‍ധിച്ച് 5,297 കോടിയായി. ടെലികോം, സ്ട്രീമിംഗ് ബിസിനസ്സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 31,537 കോടിയാണ്.

റിലയന്‍സ് റീട്ടെയില്‍ ഈ പാദത്തില്‍ അറ്റാദായം 21 ശതമാനം വര്‍ധിച്ച് 2,790 കോടി രൂപയായി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 18.8 ശതമാനം വളര്‍ച്ച നേടി, 77,148 കോടി രൂപയാണ്.

business RELIANCE