പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി 'ഇ-ഷീല്‍ഡ് നെക്സ്റ്റ്' അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

By online desk .17 08 2021

imran-azhar

 

 

കൊച്ചി: ജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്, രാജ്യത്തെ ഏറ്റവും വിശ്വസനീയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സുകളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി.

 

പങ്കാളിത്തമില്ലാത്ത, വിപണിയുമായി ബന്ധിപ്പിക്കാത്ത, വ്യക്തിഗതമായ ശുദ്ധ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. വിവാഹം, മാതാപിതാക്കളാകുക, പുതിയ വീടു വാങ്ങുക തുടങ്ങി ജീവിതത്തിലെ സുപ്രധാനനാഴികക്കല്ലുകളില്‍ സം അഷ്വേഡ് തുക ഉയര്‍ത്തുന്ന പോളിസിയാണ് എസ്ബിഐ ലൈഫ് ഇ-ഷീല്‍ഡ് നെക്സ്റ്റ്. ഈ പോളിസിയുടെ സവിശേഷതയെന്നത് ഈ 'ലെവല്‍ അപ്' ആണ്. മൂന്ന് തെരഞ്ഞെടുപ്പുകളാണ് ഈ പോളിസി ഉടമകള്‍ക്കു ലഭ്യമാക്കിയിട്ടുള്ളത്. ലെവല്‍ കവര്‍, വര്‍ധിക്കുന്ന കവര്‍, ഭാവിയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നവിധത്തിലുള്ള ലെവല്‍ കവര്‍ എന്നിവയാണിവ.

 

ലെവല്‍ കവറില്‍ പോളിസി കാലയളവില്‍ സം അഷ്വേഡ് തുകയില്‍ മാറ്റമുണ്ടാവില്ല. വര്‍ധിക്കുന്ന കവറില്‍, പോളിസിയുടെ ഓരോ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും അടിസ്ഥാന സം അഷ്വേഡ് തുകയില്‍ പത്തു ശതമാനം വര്‍ധന ലഭിക്കുന്നു. പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ കവറേജ് വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്നു. മെഡിക്കല്‍ പരിശോധനയൊന്നും കൂടാതെയാണ് സം അഷ്വേഡ് തുക വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്നു. പോളിസി കാലയളവില്‍ ഒരിക്കലാണ് ഇങ്ങനെ വര്‍ധന വരുത്തുവാന്‍ അനുവദിക്കുക. ഈ ആനുകൂല്യം എടുക്കണമോ എന്നു പോളിസി ഉടമയ്ക്കു തീരുമാനിക്കാം.

 

വിവിധ ജീവിതഘട്ടങ്ങളില്‍ ഉത്തരവാദിത്വം മാറുന്നതനുസരിച്ച് പോളിസി ഉടമകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ കവറേജ് വര്‍ധിപ്പിക്കുവാന്‍ അനുവദിക്കുന്ന പോളിസിയാണ് ലെവല്‍ കവര്‍ വിത്ത് ഫ്യൂച്ചര്‍ പ്രൂഫിംഗ് ബെനിഫിറ്റ് ഓപ്ഷന്‍. വിവിധ ജീവിത ഘട്ടങ്ങളില്‍ വര്‍ധിപ്പിക്കാവുന്ന സം അഷ്വേഡ് തുക പരിശോധിക്കാം. ആദ്യ വിവാഹ സമയത്ത് 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) ആദ്യകുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ), രണ്ടാം കുട്ടി ജനിക്കുമ്പോള്‍ 25 ശതമാനവും (പരമാവധി 25 ലക്ഷം രൂപ) ആദ്യ വീടു വാങ്ങുമ്പോള്‍ 50 ശതമാനവും (പരമാവധി 50 ലക്ഷം രൂപ) സം അഷ്വേഡ് തുകയില്‍ വര്‍ധന അനുവദിക്കും.

 

പോളിസി വാങ്ങുമ്പോള്‍ ഉപഭോക്താവിന് തങ്ങളുടെ ആവശ്യമനുസരിച്ചുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഹോള് ലൈഫ് പോളിസിയില്‍ 100 വര്‍ഷം വരെയും അല്ലാത്തവയില്‍ 85 വര്‍ഷം വരെയും കവറേജ് ലഭിക്കുന്നു. ഉപഭോക്താവിന്‍റെ സൗകര്യമനുസരിച്ച് ഒറ്റത്തവണയായോ അല്ലെങ്കില്‍ പരിമിതമായ കാലയളവിലോ പോളിസി കാലയളവു മുഴുവനുമോ പ്രീമിയം അടയ്ക്കാം.

 

പരിമിത കാലയളവാണ് തെരഞ്ഞെടെക്കുന്നതെങ്കില്‍ 5 വര്‍ഷം മുതല്‍ 25 വര്‍ഷം വരെയുള്ള കാലയളവില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. എന്നാല്‍ ഓപ്ഷന്‍ ലഭിക്കുക പോളിസി കാലയളവിനേക്കാള്‍ അഞ്ചുവര്‍ഷം കുറഞ്ഞ കാലയളവിലേക്കായിരിക്കും. റൈഡേഴ്സ് ഉപയോഗിച്ച് അധിക കവറേജ് എടുക്കുവാനും സാധിക്കും.

 

പോളിസി ഉടമ മരിച്ചാല്‍ പങ്കാളിക്ക് ആവശ്യത്തിനു കവറേജ് ലഭിക്കാനുള്ള ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക് സം അഷ്വേഡ് തുക എതു തരത്തില്‍ വാങ്ങാമെന്നു നിശ്ചയിക്കാനുള്ള ഓപ്ഷനും നല്കിയിട്ടുണ്ട്. അതനുസരിച്ച് തുക ഒരുമിച്ചു വാങ്ങാം. അല്ലെങ്കില്‍ പ്രതിമാസ ഗഡുക്കളായി വാങ്ങാം. ഒരുമിച്ച് ഒരു ഭാഗവും ശേഷിച്ചത് പ്രതിമാസ ഗഡുക്കളായി വാങ്ങാം.

 

OTHER SECTIONS