500 രൂപ നോട്ടുകള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കും; നോട്ടു ക്ഷാമത്തിന് ഇന്നത്തോടെ പരിഹാരമെന്ന് എസ് ബി ഐ

By Farsana Jaleel.20 Apr, 2018

imran-azhar

 

ന്യൂഡല്‍ഹി: സംസ്ഥാനത്ത് അനുഭവപ്പെടുന്ന നോട്ടു ക്ഷാമത്തിന് ഇന്നത്തോടെ പരിഹാരമാകുമെന്ന് എസ്.ബി.ഐ. എ.ടി.എമ്മികളില്‍ നോട്ടുക്ഷാമം നേരിട്ട ബീഹാര്‍, തെലുങ്കാന അടക്കം നോട്ടുക്ഷാമം നേരിട്ട സംസ്ഥാനങ്ങളിലേയ്ക്ക് ആവശ്യമായ നോട്ടുകള്‍ ഇന്ന് വൈകിട്ടോടെ എത്തിച്ചേരുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു. ഇതോടെ നോട്ടുക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് എസ്.ബി.ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അസ്വഭാവികമായ നോട്ടുക്ഷാമം അനുഭവപ്പട്ടത്. ഇക്കാര്യം ധനമന്ത്രാലയുവും നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ക്ഷാമം നേരിടുന്ന 200, 500 രൂപ നോട്ടുകളാണ് അടിയന്തരമായി അച്ചടിക്കുന്നത്. 500 രൂപ നോട്ടുകള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക സെക്രട്ടറി സുഭാഷാചന്ദ്ര ഖര്‍ അറിയിച്ചു. മുമ്പ് പ്രതിദിനം 500 കോടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ 2500 കോടി രൂപയാക്കിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

നോട്ടുക്ഷാമം തീര്‍ക്കാന്‍ റിസര്‍വ് ബാങ്കിന്റെ അച്ചടിശാലകള്‍ 24 മണിക്കൂറം പ്രവര്‍ത്തനത്തിലാണ്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്. 15 ദിവസമാണ് സാധാരണ ഗതിയില്‍ കറന്‍സി അച്ചടിക്കുന്ന സമയചക്രം. ദിവസേന 18-19 മണിക്കൂര്‍ പ്രവര്‍ത്തിച്ച ശേഷം മൂന്നു മുതല്‍ നാലു മണിക്കൂര്‍ മാത്രമാണ് യന്ത്രങ്ങള്‍ക്ക് വിശ്രമം. ഇപ്പോള്‍ തുടങ്ങിയ അച്ചടി ഈ മാസം അവസാനതതട അവസാനിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുക്കൂട്ടല്‍.

 

ഇതോടെ നിലവിലെ 70,000 കോടി രൂപയുടെ കറന്‍സി ക്ഷാമമാണ് പരിഹരിക്കാന്‍ കഴിയുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. എന്നാല്‍ 70,000 കോടി മുതല്‍ ലക്ഷം കോടി രൂപ വരെ മൂല്യമുള്ള നോട്ടുകള്‍ അധികമായി വേണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുക്കൂട്ടല്‍. ലക്ഷം കോടിയോളം പുതിയ നോട്ടുകള്‍ അച്ചടിച്ച് വിപണിയില്‍ എത്തിച്ചാല്‍ മാത്രമെ നോട്ടുക്ഷാമത്തിന് പൂര്‍ണമായും പരിഹാകമാകു.

 

രാജ്യവ്യാപകമായി ഒരുപോലെ കറന്‍സി ക്ഷാമം ഉണ്ടായിട്ടില്ലെന്നും പണം പിന്‍വലിച്ചവര്‍ അത് കൈവശം വെച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നും പിന്‍വലിച്ച പണം നിക്ഷേപമായി തിരിച്ചു വരേണ്ടതാണെന്നും രജനീഷ് കുമാര്‍ വ്യക്തമാക്കി. ഇതില്‍ 500, 2000 നോട്ടുകളെ കൂടുതല്‍ ആശ്രയിച്ചതാണ് നോട്ടു ക്ഷാമം രൂക്ഷമായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗുളൂരു തുടങ്ങിയ നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പി.ഒ.എസ് മെഷീനുകള്‍ വഴി പ്രതിദിനം 1000 രൂപ വരെയും മറ്റു നഗരങ്ങളില്‍ നിന്നും 2000 രൂപയും പിന്‍വലിക്കാം. ഇതിനായി 4.78 ലക്ഷം മെഷീനുകള്‍ സൗകര്യമുണ്ടാകുമെന്ന് ഇത്തരം ഇടപാടുകള്‍ക്ക് ചാര്‍ജ്ജുകള്‍ ഈടാക്കില്ലെന്നും എസ്.ബി.ടി ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ നീരജ് വ്യാസ് അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഏഴു മുതല്‍ 10 ദിവസം വരെ വേണമെന്നും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

OTHER SECTIONS