സെന്‍സെക്‌സില്‍ 249 പോയന്റ് നഷ്ടത്തോടെ ഓഹരി വിപണിയിൽ തുടക്കം കുറിച്ചു

By UTHARA.06 12 2018

imran-azhar


ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം കുറിച്ചു . 249 പോയന്റ് സെന്‍സെക്‌സ് താഴ്ന്ന് 35884ലിലും 95 പോയന്റ് നിഫ്റ്റി നഷ്ടത്തില്‍ 10687ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . 337 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1088 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇപ്പോൾ .

 

സണ്‍ ഫാര്‍മ, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, അദാനി പോര്‍ട്‌സ്, എംആന്റ്‌എം തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്അതേ സമയം ഇന്ത്യബുള്‍സ് ഹൗസിങ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.