സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് സമ്മാനിച്ചു

By online desk .11 01 2020

imran-azhar

 


കോഴിക്കോട്: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പ്രഥമ ഡോ. ബോബി ചെമ്മണ്ണൂര്‍ അവാര്‍ഡ് സുനില്‍ മുതുവനയ്ക്കു സമ്മാനിച്ചു.

 

മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചു. സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ. രമേഷ് കുമാര്‍ അധ്യക്ഷനായി. സദയം വെബ്സൈറ്റ് ഉദ്ഘാടനം കെ യു ഡ ബ്ല്യു ജെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കമാല്‍ വരദൂര്‍ നിര്‍വഹിച്ചു.

 

പൂര്‍ണ എംഡി എന്‍.ഇ. ബാലകൃഷ്ണമാരാര്‍, മധുകര്‍ വി ഖോറെ, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, ഡോ. കെ. മൊയ്തു, കെ.പി. വസന്തരാജ്, സര്‍വ്വദമനന്‍ കുന്ദമംഗലം, പി.വി. ഷേഗിഷ്, കെ.കെ.ശശിധരന്‍, എം. പ്രമീള നായര്‍, എം.കെ.ഉദയകുമാര്‍, എന്‍.ദിനേശന്‍, വി.പി. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

OTHER SECTIONS