ഇന്ത്യൻ സൈന്യത്തിന് ആയുധ നിർമാണവുമായി റിലയൻസ്

By Greeshma G Nair.18 Apr, 2017

imran-azhar

 

 

 

 


ന്യൂഡൽഹി : റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ പ്രമുഖ ആയുധ നിര്‍മാണ കമ്പനിയും ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിനുളള ആയുധങ്ങള്‍ നിര്‍മ്മിക്കും.നിരീക്ഷണ റഡാറുകളും സെന്‍സറുകളും മിസൈലുകളും ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കും.

 

വന്‍കിട ആയുധ നിര്‍മാണത്തിന് പേര് കേട്ട കമ്പനിയാണ് എല്‍ഐജിനെക്‌സാ വണ്‍. ഇവര്‍ കപ്പല്‍, ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ട്.

 

സൈന്യത്തിനായുള്ള പ്രതിരോധ സാമഗ്രി നിര്‍മാണത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് റിലയന്‍സ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

 

ഇന്ത്യയുടെ വിവിധ സൈനിക വിഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചില ആയുധങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് റിലയന്‍സ് ഡിഫന്‍സ് വക്താവ് അറിയിച്ചു