സാമ്പത്തിക പാക്കേജിൽ പ്രതിഫലനം ഉണ്ടായില്ല; സെൻസെസ് 1068 .75 പോയിന്റ് നഷ്ടം

By online desk .18 05 2020

imran-azhar

 

മുംബൈ : കേന്ദ്രത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിന് വിപണിയെ സ്വാധീനിക്കാൻ സാധിച്ചില്ല.സെൻസെസ് 1068 .75 പോയിന്റ് നഷ്ടത്തിൽ 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 


ബി എസ് ഇയിലെ 580 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1702 ഓഹരികൾ നഷ്ട്ടത്തിലുമായിരുന്നു. അതേസമയം 159 ഓഹരികൾക്ക് മാറ്റമില്ല . കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ നീട്ടിയതും വില്പന സമ്മർദ്ദവും വിപണിയെ തളർത്തി. വിദേശ നിക്ഷേപകരും വ്യാപകമായി ഓഹരികള്‍ വിറ്റൊഴിഞ്ഞു.

 

സിപ്ല, ടിസിഎസ്, ഭാരതി ഇന്‍ഫ്രടെല്‍, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്അതെ സമയം ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റർടൈൻമെന്റ് , ഷെയർ മോട്ടോർസ് , എം അൾട്രാടെക് സിമന്റ് ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

.

OTHER SECTIONS