കോവിഡ് ഭീതിയിൽ വിപണി: സെൻസെക്സിന് നഷ്ടമായത് 1,406.73 പോയിന്റ്

By Web Desk.21 12 2020

imran-azhar


മുംബൈ: തുടർച്ചയായി ആറുദിവസം നീണ്ടുനിന്ന റാലിക്ക്ശേഷം ഓഹരിപിവണിയിൽ തിരുത്തൽ. ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തിൽ സെൻസെക്സിനു നഷ്ടമായത് 1,406.73 പോയിന്റ് ആണ്. സെൻസെസ് 45,553.93 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 432.10 പോയിന്റ് താഴ്ന്നു 13,328.40 ലുമെത്തി. ആഗോള വിപണികളിലെ സാഹചര്യം മുന്നിൽ കണ്ടു കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണികളിലെ സാഹചര്യം മുന്നിൽ കണ്ടു നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചതാണ് വിപണിയെ സാരമായി ബാധിച്ചത്. ബി എസ് ഇയിലെ 2381 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായപ്പോൾ 580 ഓഹരികൾ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. . 163 ഓഹരികള്‍ക്ക് മാറ്റമില്ല. 

OTHER SECTIONS