ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വി-സ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

By Online Desk .31 05 2019

imran-azhar

 

 

കൊച്ചി: വി-സ്റ്റാറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. മെന്‍സ് വെയര്‍ ബ്രാന്‍ഡായ വി-സ്റ്റാറിന്റെ പുതിയ അംബാസിഡറായാണ് ലോകത്തിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെ കമ്പനി തിരഞ്ഞെടുത്തത്.ശിഖര്‍ ധവാനെ വി സ്റ്റാര്‍ കുടുംബത്തിലേക്ക് ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്ന് വി സ്റ്റാര്‍ മേധാവിയും ചെയര്‍പേഴ്‌സണുമായ ഷീല കൊച്ചൗസേപ്പ് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി ലോകത്തിലെ ക്രിക്കറ്റ് പ്രേമികളെ തന്റെ ബാറ്റിങ് ശക്തികൊണ്ട് വിസ്മയിപ്പിച്ച ശിഖര്‍ ധവാന്‍ പുരുഷത്വത്തിന്റെ പ്രതീകമാണ്.വി സ്റ്റാറിന്റെമുമ്പോട്ടുള്ള യാത്രയില്‍ ധവാനും ഒപ്പമുണ്ടാകുമെന്നും ഷീല കൊച്ചൗസേപ്പ് കൂട്ടിച്ചേര്‍ത്തു.


ലോകം ലോകകപ്പിന്റെ ലഹരിയില്‍ മുങ്ങി നില്‍ക്കുന്ന ഈ സമയമാണ് ശിഖര്‍ ധവാനെ അംബാഡിഡറാക്കുവാന്‍ ഏറ്റവും മികച്ചത്.അസാധ്യമായി ഒന്നുമില്ല എന്ന ആത്മവിശ്വാസത്തെയാണ് ശിഖര്‍ ധവാന്‍ പ്രതിനിധാനം ചെയ്യുന്നത്-ഷീല വ്യക്തമാക്കി.ശിഖര്‍ ധവാന്‍ അംബാഡിഡര്‍ ആകുന്നതോടെ പുരുഷന്‍മാരുടെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റിലെ അവസാന വാക്കാകുകയാണ് വി സ്റ്റാര്‍.ശിഖര്‍ ധവാന്‍ അഭിനയിക്കുന്ന വി സ്റ്റാറിന്റെ പരസ്യം ഉടന്‍ തന്നെ പുറത്തിറക്കും.ഏറ്റവും പുതുമയുള്ള ഉല്‍പ്പന്നങ്ങളുമായി വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള വി സ്റ്റാറിന്റെ യാത്രയില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചു.

OTHER SECTIONS