കൂപ്പുകുത്തി ഓഹരി വിപണി

By online desk.17 03 2020

imran-azhar

 

മുംബൈ: ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുകയാണ്. ഈ ആഴ്ചയിൽ രണ്ടാം ദിവസവും മുംബൈ ഓഹരി വിപണിയിലെ വ്യാപാരം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 810.98 പോയന്റ് നഷ്ടത്തില്‍ 30.579.09 എന്നി നിലയിലും നിഫ്റ്റ് 230.70 പോയന്റ് ഇടിഞ്ഞ് 8966.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരം ആരംഭിച്ച് വൈകാതെ തന്നെ സെന്‍സെക്‌സ് 32,047.98 പോയന്റ് വരെ ഉയര്‍ന്നിരുന്നു.

 

നിഫ്റ്റിയില്‍ 9403.80 വരെ ഉയര്‍ച്ചയും ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 30,394.94 പോയന്റ് വരെയും നിഫ്റ്റി 8915.60 പോയന്റ് വരെയും താഴ്ന്നിരുന്നു. വിപണിയില്‍ ലിസ്റ്റ് ചെയ്ത 2595 കമ്പനികളുടെ ഓഹരികളില്‍ 1650 കമ്പനികള്‍ നഷ്ടത്തിലും 779 കമ്പനികള്‍ ലാഭത്തിലും 166 കമ്പനികളുടെ ഓഹരികള്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

 

OTHER SECTIONS