നഷ്ടങ്ങളുടെ പട്ടികയില്‍ ഓഹരി വിപണി

By parvathyanoop.08 08 2022

imran-azhar

 

 

മുംബൈ: ആഴ്ചയുടെ ആദ്യദിനത്തില്‍ അല്‍പം കാര്യമായ മാറ്റമുണ്ടായെങ്കിലും ഓഹരി വിപണി പിന്നീട് നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. സെന്‍സെക്സ് 87 പോയിന്റ് താഴ്ന്ന് 58,300ലും നിഫ്റ്റി 32 പോയിന്റ് നഷ്ടത്തില്‍ 17,365ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഐടി, ബാങ്കിംഗ് ഓഹരികള്‍ നേട്ടമുണ്ടാക്കിയതിന്റെ ഫലമായി വെള്ളിയാഴ്ച വിപണി മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

 

സെന്‍സെക്സ് 89 പോയന്റ് ഉയര്‍ന്ന് 58,387ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തില്‍ 17,389ലുമെത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഐടിസി, എച്ച്ഡിഎഫ്സി, നെസ് ലെ ഇന്ത്യ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.ഏഷ്യ-പസഫിക്കിലെ പ്രധാന വിപണികളെല്ലാം നഷ്ടത്തിലാണ്. ജപ്പാന്റെ നിക്കിയും കൊറിയയുടെ കോസ്പിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്

 

 

 

OTHER SECTIONS