ഓഹരി വിപണിയില്‍ നേട്ടം: സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്നു

By online desk .05 02 2020

imran-azhar

 

മുംബൈ: ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 130 പോയന്റ് നേട്ടത്തില്‍ 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു.

സെന്‍സെക്സ് ഓഹരികളില്‍ എംആന്റ്എം രണ്ടുശതമാനവും റിലയന്‍സ് ഒരുശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് 0.7 ശതമാനവും നേട്ടം കൈവരിച്ചു.

വ്യാഴാഴ്ചത്തെ ആര്‍ബിഐയുടെ പണവായ്പാനയ പ്രഖ്യാപനത്തില്‍വലിയ പ്രതീക്ഷയിലാണ് വിപണി. പണപ്പെരുപ്പം കൂടിയ നിരക്കില്‍ തുടരുന്നതിനാല്‍ തല്‍ക്കാലം നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ടാറ്റാ മോട്ടോഴ്സ്, യുപിഎല്‍, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

OTHER SECTIONS