സംസ്ഥാനത്തെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ സമ്മേളനവുമായി മേക്കര്‍വില്ലേജ്

By Raji Mejo.03 Mar, 2018

imran-azhar

കൊച്ചി: ഹാര്‍ഡ്വെയര്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും നിക്ഷേപ സമാഹരണത്തിന് സഹായിക്കാനും സംസ്ഥാനത്തെ ഏറ്റവും വലിയ സമ്മേളനം കൊച്ചിയില്‍ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്നു. പത്തിന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് രാജ്യത്തെ ഏറ്റവും വലിയ ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് സംഘടിപ്പിക്കുന്ന ഏകദിന ദേശീയ സമ്മേളനം നടക്കുന്നത്.. സംസ്ഥാനത്താദ്യമായാണ് ഹാര്‍ഡ്വെയറുകള്‍ക്കായി ഇത്തരമൊരു സമ്മേളനം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍കുബേറ്ററുകള്‍, വ്യവസായമേഖല, സാങ്കേതിക കമ്പനികള്‍, നിക്ഷേപ ഏജന്‍സി, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ്, ഉന്നത വിദ്യാഭ്യാസ രംഗം തുടങ്ങിയ മേഖലകളില്‍ നിന്നായി രാജ്യത്തെമ്പാടു നിന്നും 1200 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അത് പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്തുണ ലഭിച്ചതിനാല്‍ ഉത്പാദന-ഹാര്‍ഡ്വെയര്‍ രംഗം വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യാ ദാതാക്കള്‍, നയരൂപീകരണ വിഭാഗം, ഫണ്ട് മാനേജര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്നതാണ് മേക്കര്‍വില്ലേജിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, വ്യാവസായിക-വാണിജ്യ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ വിവിധ സെഷനുകള്‍ അവതരിപ്പിക്കും. പങ്കെടുക്കുന്നവരുമായി ആശയവിനിമയവും നടത്തും. നെക്സ്റ്റ് ജെന്‍ ടെക്‌നോളജീസ് ഇന്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് മാജിക് ഓഫ് ബ്രാന്‍ഡിംഗ്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
വ്യവസായ, സാങ്കേതിക, സേവന മേഖലയിലുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനവും സമാനുഫാക്ചറിംഗ് ഡിസൈന്‍ എന്ന വിഷയത്തില്‍ ഹോങ്കോങ്, ബാര്‍സിലോണ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിങ്ക് ആക്‌സിലറേറ്റര്‍ പരിശീലന കളരി സംഘടിപ്പിക്കും.
മികച്ച ഉത്പന്നത്തെക്കുറിച്ചുള്ള നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് 'പിച്ച് പെര്‍ഫക്ട്' എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മികച്ച ആശയങ്ങള്‍ക്ക് അന്ന് തന്നെ സമ്മാനം നല്‍കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം.
രണ്ട് മിനിട്ടാണ് പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്നത്. മൂന്ന് വിധികര്‍ത്താക്കളടങ്ങുന്ന സാങ്കേതിക-മാനേജ്മന്റ് സമ്മിതികള്‍ ഇത് വിലയിരുത്തും. ഓരോ വിധികര്‍ത്താക്കള്‍ക്കും പതിനായിരം രൂപ വീത വീതം സമ്മാനം നല്‍കാന്‍ അധികാരമുണ്ട്. മികച്ച ആശയദാതാക്കള്‍ക്ക് പരമാവധി മുപ്പതിനായിരം രൂപ വരെ നേടാനാകും. രണ്ട് പേരടങ്ങുന്ന പത്ത് ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത.
തെരഞ്ഞെടുക്ക സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി വ്യക്തിഗത കൂടിക്കാഴ്ച, ഇലക്ട്രോണിക് വികസന ഫണ്ട് വിഷയത്തില്‍ പ്രത്യേക സെഷനുകള്‍ എന്നിവയും സമ്മേളനത്തില്‍ ഉണ്ടാകും.

 

 

OTHER SECTIONS