രൂപയുടെ മൂല്യം ഇന്നു കൂടുതല്‍ താഴ്ചയിലേക്ക്

ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 111.80 ല്‍ ആണ് ഡോളര്‍ ഉള്ളത്. രൂപയുടെ മൂല്യ തകര്‍ച്ച തടയാന്‍ ആര്‍ബിഐ പരിശ്രമം തുടരുന്നുണ്ട്.

author-image
parvathyanoop
New Update
രൂപയുടെ മൂല്യം ഇന്നു കൂടുതല്‍ താഴ്ചയിലേക്ക്

മുംബൈ: രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. യുഎസ് ഡോളറിനെതിരെ രൂപ 40 പൈസ ഇടിഞ്ഞ് വളരെ വലിയ ഏറ്റക്കുറച്ചിലാണ് രൂപയുടെ മൂല്ല്യത്തില്‍ സംഭവിച്ചത്. താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലെത്തി. 40 പൈസയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ രൂപയുടെ വിപണി മൂല്യം 81.5788 ആയിരുന്നു.

ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഡോളര്‍ ഉള്ളത്.രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഡോളര്‍ ഉള്ളത്. ഡോളര്‍ സൂചിക 114.69 വരെ കയറിയതാണ് രൂപ വീഴാന്‍ കാരണം. 81.92 രൂപ വരെ കയറിയ ഡോളര്‍ റിസര്‍വ് ബാങ്കിന്റെ ഡോളര്‍ വില്‍പനയെ തുടര്‍ന്ന് 81.85 രൂപയിലേക്കു താണു. പിന്നീടു ഡോളര്‍ 81.89 വരെ കയറി.

യുഎസ് ട്രഷറി ആദായം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരില്‍ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ഈ മാസത്തിന്റെ അവസാനമാണ് ആര്‍ബിഐയുടെ എംപിസി മീറ്റിങ്ങ്. അതേസമയം രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകര്‍ കാണുന്നത്. 82 വരെ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത ഉണ്ട്.

പണപ്പെരുപ്പം തടയാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടുകൂടിയാണ് ഡോളര്‍ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. ഇരുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 111.80 ല്‍ ആണ് ഡോളര്‍ ഉള്ളത്. രൂപയുടെ മൂല്യ തകര്‍ച്ച തടയാന്‍ ആര്‍ബിഐ പരിശ്രമം തുടരുന്നുണ്ട്.

stock market update rupee value