കൊറോണ വൈറസ്: ഫ്രീ കേൻസലേഷൻ റീ ബുക്കിങ് സൗകര്യങ്ങൾ ഒരുക്കി യുഎഇ എയർലൈൻസ്

ദുബായ്: കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പുതിയ സൗകര്യമൊരുക്കി യുഎഇ എയർലൈൻസ്.

author-image
Sooraj Surendran
New Update
കൊറോണ വൈറസ്: ഫ്രീ കേൻസലേഷൻ റീ ബുക്കിങ് സൗകര്യങ്ങൾ ഒരുക്കി യുഎഇ എയർലൈൻസ്

ദുബായ്: കൊറോണ വൈറസ് ലോകവ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് പുതിയ സൗകര്യമൊരുക്കി യുഎഇ എയർലൈൻസ്. ഇതനുസരിച്ച് വിമാനങ്ങൾ റദ്ദാക്കാനോ വീണ്ടും ഷെഡ്യൂൾ ചെയ്യാനോ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി വിവിധ വിമാനക്കമ്പനികൾ വഴിയുള്ള റീ ബുക്കിംഗ് ഓപ്ഷനുകൾ പ്രഖ്യാപിച്ചു. യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ്, എയർ അറേബ്യ എന്നീ എയർലൈൻസുകളും സൗജന്യ കേൻസലേഷൻ റീ ബുക്കിങ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. വൈറസ് ബാധയെത്തുടർന്ന് യാത്രയിൽ മാറ്റം വരുത്താൻ തീരുമാനിക്കുന്ന യാത്രക്കാർക്കുള്ള ബുക്കിംഗ് ഫീസ് ഒഴിവാക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. മാർച്ച് 7 മുതൽ 31 വരെ നൽകുന്ന ടിക്കറ്റുകൾക്ക് ഇത് ബാധകമാണ്.

UAE airlines