ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ; നിഫ്റ്റി 17400 ന് താഴെ

വീണ്ടും തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ . നിഫ്റ്റി 100 പോയന്റിലധികം താഴ്ന്ന് 17,400 ലും ബിഎസ്ഇ സെന്‍സെക്‌സ് 350 പോയന്റിലധികം ഇടിഞ്ഞ് 58,405 ലുമാണ് വ്യാപാരം ആരംഭിച്ചത്.

author-image
parvathyanoop
New Update
ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ; നിഫ്റ്റി 17400 ന് താഴെ

മുംബൈ:  വീണ്ടും തുടര്‍ച്ചയായി മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ . നിഫ്റ്റി 100 പോയന്റിലധികം താഴ്ന്ന് 17,400 ലും ബിഎസ്ഇ സെന്‍സെക്‌സ് 350 പോയന്റിലധികം ഇടിഞ്ഞ് 58,405 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്നലെ വിപണി ആരംഭിച്ചതും അവസാനിച്ചതും കനത്ത നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ വ്യാപാരത്തില്‍ തകര്‍ന്നതോടെ എല്ലാ സെക്ടറുകളും നെഗറ്റീവ് സോണില്‍ ആരംഭിക്കേണ്ടി വന്നു.

പലിശ നിരക്ക് വര്‍ദ്ധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള സെന്‍ട്രല്‍ ബാങ്ക് ശ്രമങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന ഭയമാണ് ഇതിന് കൂടുതലും കാരണം നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോള്‍ക്യാപ് 0.7 ശതമാനത്തിലധികം ഇടിഞ്ഞു.

share market nifty