ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

ഫോബ്‌സ് പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ നാലാം തവണയാണ് പട്ടികയില്‍ ഇടം നേടുന്നത്. 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി.

author-image
parvathyanoop
New Update
ഫോബ്സ് പട്ടികയില്‍ വീണ്ടും ഇടം നേടി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: ലോകത്തിലെ ഏറ്റവും പ്രബലരായ 100 വനിതകളുടെ ഫോബ്സ് പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ഈ പട്ടികയില്‍ സ്ഥാനം പിടിക്കുന്നത്.

കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്സ് പട്ടികയില്‍ എത്തിയത്.ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ, നൈക സ്ഥാപകന്‍ ഫാല്‍ഗുനി നായര്‍, എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര, സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് .

ബയോകോണ്‍ ലിമിറ്റഡിന്റെയും ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും സ്ഥാപകനുമായ മസുംദാര്‍-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റു വനിതകള്‍.

ഫോബ്‌സ് പട്ടികയില്‍ 36-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ നാലാം തവണയാണ് പട്ടികയില്‍ ഇടം നേടുന്നത്. 2021-ല്‍ 37-ാം സ്ഥാനവും 2020-ല്‍ 41-ാം സ്ഥാനത്തും 2019-ല്‍ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി.

ഫോബ്‌സ് പട്ടികയില്‍ വിവിധ കമ്പനികളുടെ 39 സിഇഒമാര്‍ ഉള്‍പ്പെടുന്നു. 10 രാഷ്ട്രത്തലവന്മാരും 115 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും പട്ടികയിലുണ്ട്.

ഫോബ്സ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വനിതകള്‍

* 36-ാം സ്ഥാനത്തുള്ള കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി നാലാം തവണ.

*എച്ച്‌സിഎല്‍ടെക് ചെയര്‍പേഴ്‌സണ്‍ റോഷിനി നാടാര്‍ മല്‍ഹോത്ര 53-ാം റാങ്ക്

*സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ച് 54-ാം സ്ഥാനത്ത്.

*സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സോമ മൊണ്ടല്‍ ലിസ്റ്റില്‍ 67-ാം സ്ഥാനം.

*ബയോകോണ്‍ ലിമിറ്റഡിന്റെയും ബയോകോണ്‍ ബയോളജിക്സ് ലിമിറ്റഡിന്റെയും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണും സ്ഥാപകനുമായ മസുംദാര്‍-ഷാ 72-ാം റാങ്ക്.

* ബ്യൂട്ടി ആന്‍ഡ് ലൈഫ്സ്റ്റൈല്‍ റീട്ടെയില്‍ കമ്പനിയായ നൈകായുടെ സ്ഥാപകനും സിഇഒയുമായ ഫാല്‍ഗുനി സഞ്ജയ് നായര്‍ 89-ാം സ്ഥാനം.

 

forbes list nirmala seetha raman