By online desk.22 11 2020
കൊച്ചി: രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ''സീറോ-എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ച് ''പ്രൂഫ് ഓഫ് കണ്‍സെപ്റ്റ്'' സാധ്യതാ പഠനം വിജയകരമായി നടത്തി. സൗരോര്‍ജ്ജം ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ ഇലക്ട്രിക് വാഹനത്തെ (ഇവി) അനുവദിക്കുന്ന ഒരു ആശയമാണ് സീറോ-എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റി. എം.ടെക് മഹീന്ദ്ര ഇന്‍കുബേറ്റ് ചെയ്ത സ്റ്റാര്‍ട്ട്-അപ്പായ ഹൈജ് എനര്‍ജിയാണ് ഇവി ചാര്‍ജിംഗ് സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇതിന്റെ മൂന്നു സുപ്രധാന സവിശേഷതകള്‍ ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നവീകരണമൊന്നും ആവശ്യമില്ല, സൗരോര്‍ജ്ജം ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യപ്പെടുന്നു, സിസ്റ്റത്തിന്റെ ആര്‍ക്കിടെക്ചര്‍, വിദൂര പ്രദേശങ്ങളില്‍ ഗ്രിഡ് റെസിലൈന്‍സ് മെച്ചപ്പെടുത്തുന്നു എന്നിവയാണ്. 'ബദല്‍ ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യന്‍ ഓയിലിന്റെ ചുവടുവെയ്പ്പിന്റെ ഭാഗമായി, വിവിധ കമ്പനികളുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 54 ബാറ്ററി ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഞങ്ങള്‍ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജ്ഞാന്‍ കുമാര്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും സ്റ്റേഷണറി ആപ്ലിക്കേഷനുകള്‍ക്കുമായി ഇന്ത്യയില്‍ അലുമിനിയം-എയര്‍ ബാറ്ററി നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഇസ്രായേലില്‍ നിന്നുള്ള ഫിനര്‍ജിയുടെ ഓഹരി ഇന്ത്യന്‍ ഓയില്‍ വാങ്ങിയിട്ടുണ്ട്.