എ സി, റഫ്രിജിറേറ്റര്‍ , വാഷിംഗ് മെഷീന്‍ വില കൂടും

By praveen prasannan.30 Oct, 2017

imran-azhar

മുംബയ്: റഫ്രിജിറേറ്റര്‍ , വാഷിംഗ് മെഷീന്‍ , എയര്‍ കണ്ടീഷണര്‍ എന്നിവയുടെ വില അടുത്ത മാസം മുതല്‍ കൂടും. നിലവിലുള്ളതിനേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ദ്ധന നവംബര്‍ മാസം മുതല്‍ കടകളിലെത്തുന്ന ഈ ഉത്പന്നങ്ങള്‍ക്ക് ഉണ്ടാകും.

അസംസ്കൃത ഉത്പന്നങ്ങളുടെ വില ഉയര്‍ന്നത് മൂലം വില വര്‍ദ്ധിപ്പിക്കാതെ കഴിയില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം. എന്നാല്‍ നിലവില്‍ വിപണിയിലുള്ള ഉത്പന്നങ്ങള്‍ വിറ്റ് പോയ ശേഷം ഡിസംബറോടെ മാത്രമെ വില വര്‍ദ്ധന അനുഭവപ്പെടൂ.

അസംസ്കൃത വസ്തുക്കളുടെ വില 30 മുതല്‍ 50 ശതമാനം വരെ വില കൂടിയിട്ടുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. സ്റ്റീലിന്‍റെ വില 40 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ചെന്പിന്‍റെ വില അന്പത് ശതമാനവും കൂടി. റഫ്രിജിറേറ്ററുകളില്‍ ഉപയോഗിക്കുന്ന എം ഡി എം എന്ന രാസവസ്തുവിന്‍റെ ഇരട്ടിലിയധികമായി കൂടുകയും അതിന്‍റെ ലഭ്യത കുറയുകയും ചെയ്തു.

ആദ്യം റഫ്രിജിറേറ്ററുകളുടെ വില വര്‍ദ്ധിക്കും. ഡിസംബറോടെ വാഷിം മേഷീനുകളുടെയും ജനുവരിയില്‍ എ സിയുടെയും വില കൂട്ടും. ജനുവരി മുതല്‍ എയര്‍ കണ്ടീഷണറുകള്‍ക്ക് ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍റ് റേഷ്യോ അനുസരിച്ചുള്ള റേറ്റിംഗ് നിര്‍ബന്ധമായതും വില വര്‍ദ്ധനയക്ക് കാരണമാണ്.

 

 

loading...