യുവാക്കള്‍ ബൈക്കില്‍ നിന്നു വീണു; പിന്നാലെ എത്തിയ കാര്‍ ശരീരത്ത് കയറി ഇറങ്ങി; ദാരുണാന്ത്യം

By RK.09 01 2022

imran-azhar


കണ്ണൂര്‍: കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ചു. കിളിയന്തറ ചെക്ക്‌പോസ്റ്റിന് സമീപം ബൈക്കില്‍ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെയാണ് അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്. തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാര്‍ യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ഇരിട്ടി കൂട്ടുപുഴ റോഡില്‍ അപകടമുണ്ടായത്. കിളിയന്തറ ഭാഗത്ത് ബൈക്കില്‍ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നില്‍ക്കാനാകാതെ റോഡില്‍ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു.

 

റോഡില്‍ കിടന്ന യുവാക്കളുടെ മേല്‍ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങുകയായിരുന്നു. അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് അസീസ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാര്‍ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയില്‍ എടുത്തു.

 

 

OTHER SECTIONS