രാംരാജിന്റെ കൊച്ചിയിലെ മൂന്നാമത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂം ജയറാം ഉദ്ഘാടനം ചെയ്തു

By S R Krishnan.12 Jul, 2017

imran-azhar


കൊച്ചി: വസ്ത്ര വ്യാപാര രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വിശ്വാസ്യതയും ആകര്‍ഷകത്വവും ഉള്ള ബ്രാന്‍ഡ് നാമമാണ് രാം രാജ് എന്നത് വര്‍ഷങ്ങളായി വസ്ത്ര വ്യാപാര രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാംരാജ് കോട്ടണ്‍ ക്ലോത്തിംഗ് കമ്പനി അഭിമാനത്തോടെ മെട്രോ നഗരമായി കൊച്ചിയില്‍ എം ജി റോഡില്‍ പത്മ മെട്രോ സ്‌റ്റേഷനടുത്തായി മൂന്നാമത്തെ ഷോറൂം തുറന്നു. പ്രശസ്ത സിനിമാ താരം പത്മ ശ്രീ ജയറാം പുതിയ ഷോറൂമിന്റെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വ്വഹിച്ചു. ജയറാമില്‍ നിന്നും സുധാകര്‍ പ്രഭു, നവീന്‍ പ്രഭു എന്നിവര്‍ ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. പുതിയ ഷോറൂമില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ വിളക്കു കൊളുത്തി. തുടര്‍ന്നു നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ സുധാ ദിലീപ് കുമാര്‍, രാംരാജ് കോട്ടണ്‍ എം ഡി കെ ആര്‍ നാഗരാജ് എന്നിവര്‍ സംസാരിച്ചു.


ധോത്തി, ഷര്‍ട്ട് എന്നിവയില്‍ പാരമ്പര്യവും സംസ്‌ക്കാരവും നിലനിലനിര്‍ത്തിക്കൊണ്ട് ശുഭ്രവസ്ത്രങ്ങലുടെ വിപണനം തെക്കേ ഇന്ത്യയില്‍ ആകെ വ്യാപിപ്പിക്കുകയാണ് രാംരാജ്, അതിനു വേണ്ടി തമിഴ് നാട്ടിലെയും കേരളത്തിലെയും പ്രമുഖ നഗരങ്ങളില്‍ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുകയാണ് രാംരാജ്. വസ്ത്രവില്‍പ്പന തെക്കേ ഇന്ത്യയില്‍ മാത്രമൊതുക്കാതെ രാജ്യത്തെ എല്ലാ മേഖലകളിലേക്കും വില്‍ക്കുന്നുമുണ്ട്. പൂര്‍ണമായും സോഫ്റ്റ് കോട്ടണ്‍ ഉപയോഗിച്ച് വിദഗ്ധരാണ് രാംരാജിന്റെ ധോത്തി, ഷര്‍ട്ട് മുതലായ തുണിത്തരങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയനേതാക്കള്‍ വരെ രാംരാജിന്റെ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് കമ്പനിക്ക് ഓരോ വര്‍ഷവും ഉണ്ടാകുന്ന 25%ത്തിന്റെ വാര്‍ഷിക വളര്‍ച്ച.


ഒത്തു തീര്‍പ്പില്ലാത്ത ഗുണമേന്‍മ തന്നെയാണ് കമ്പനിയുടെ മുദ്രാവാക്യം. കോട്ടണ്‍ ബോര്‍ഡര്‍ ധോത്തി, ഫാന്‍സി ബോര്‍ഡര്‍ ധോത്തി, സ്‌റ്റെയിന്‍ ഗാര്‍ഡ് ധോത്തി, പെര്‍ഫ്യൂമ്ഡ് ധോത്തി, വ്രിന്‍ഗിള്‍ ഫ്രീ, എംബ്രോയ്ഡറി, പഞ്ചകച്ച, സില്‍ക്ക്, ശുഭമുഹൂര്‍ത്ത, മെയില്‍ക്കന്‍ എന്നീ ധോത്തികളും, കോട്ടണ്‍ ഷര്‍ട്ട്, ഡിസൈനര്‍-സില്‍ക്ക്-ലിനന്‍-ബോര്‍ഡര്‍ മാച്ചിങ്ങ് ഷര്‍ട്ടുകളും കൂള്‍കോട്ടണ്‍ ഷര്‍ട്ടുകളും ടി ഷര്‍ട്ടുകളും ഇന്നര്‍വെയറുകളും സോക്‌സ്, ടൗവ്വല്‍ എന്നിവയും കൂടി അടങ്ങുന്നതാണ് രാംജാജിന്റെ പുത്തന്‍ വസ്ത്ര ശ്രേണി. ജെന്‍ക്‌സ്റ്റ്, ലിറ്റില്‍സ്റ്റാര്‍ ധോത്തികളും കൂടാതെ യുവാക്കള്‍ക്ക് ആകര്‍ഷണമായി യൂത്ത് ധോത്തികളും വെല്‍ക്കോ റഗുലര്‍ ധോത്തികളും ഷര്‍ട്ടുകളും കുട്ടികള്‍ക്കായി പ്രത്യേക വിഭാഗവും പുതിയ ഷോറൂമില്‍ രാംരാജ് ഒരുക്കിയിരിക്കുന്നു.വനിതകളള്‍ക്കായും ഷോറൂമില്‍ പ്രത്യേക കളക്ഷന്‍ ഉണ്ട, വിമന്‍ ഇന്നര്‍വെയറുകളും ഇവിടെ ഒരുക്കിയിരിക്കുന്നു. തെക്കേ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ രാംരാജ് ഷോറൂമുകള്‍ തുറന്നു കഴിഞ്ഞു. കൊച്ചിയിലെ പുതിയ എയര്‍ കണ്ടീഷന്‍ഡ് എക്‌സ്‌ക്ലൂസീവ് ഷോറൂമില്‍ രാംരാജിന്റെ നവീനവും ആധുനികവുമായ വസ്ത്രശ്രേണിയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വിശ്വാസ്യതയും ആകര്‍ഷകത്വവും ഉള്ള ബ്രാന്‍ഡ് നാമമാണ് രാം രാജ് എന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വിശ്വാസ്യതയും ആകര്‍ഷകത്വവും ഉള്ള ബ്രാന്‍ഡ് നാമമാണ് രാം രാജ് എന്നത്.

OTHER SECTIONS