എച്ച്യുഎല്ലിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായി അദാനി വില്‍മര്‍

By Priya.03 05 2022

imran-azhar

2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ പാക്കേജ്ഡ് ഫുഡ്‌സ് കമ്പനിയായ അദാനി വില്‍മര്‍ ലിമിറ്റഡിന് 54,214 കോടി രൂപ വരുമാനം റിപ്പോര്‍ട്ട് ചെയ്തു.ഇത് വര്‍ഷം തോറും  46.2 ശതമാനമാണ് ഉണ്ടാവാറുള്ളത്. മുന്‍വര്‍ഷത്തെ 37,090 കോടി രൂപയില്‍ നിന്ന് വരുമാനത്തിലെ ഈ കുതിച്ചുചാട്ടത്തോടെ ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനി ഹിന്ദുസ്ഥാന്‍ യുണിലിവറിനെ (എച്ച്യുഎല്‍) പ്രാദേശിക ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്.എം.സി.ജി) വിപണിയിലെ ഒന്നാം സ്ഥാനത്ത് നിന്ന് പുറത്താക്കി.വര്‍ഷങ്ങളായി വാര്‍ഷിക വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന എച്ച്യുഎല്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 51,468 കോടി രൂപയുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു.

 

 

വരുമാനത്തിന്റെ പ്രധാന ഉല്‍പന്നമായ ഭക്ഷ്യ എണ്ണകള്‍ അതിന്റെ ആദ്യ പടിയിലേക്കെത്തി ഏകദേശം 84 ശതമാനം സംഭാവന നല്‍കുകയും ഈ വര്‍ഷത്തെ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ 30,818 കോടി രൂപയില്‍ നിന്ന് 45,401 കോടി രൂപയിലെത്തുകയും വില്‍പ്പന ഭക്ഷ്യ എണ്ണയുടെ ശതമാനം 47.3 ആയി
ഉയരുകയും ചെയ്തു. 11.4 ശതമാനത്തോളം വരുന്ന വ്യവസായ അവശ്യസാധനങ്ങളുടെ കച്ചവടം 4,366 കോടി രൂപയില്‍ നിന്ന് 42 ശതമാനം വര്‍ധിച്ച് 6,191.5 കോടി രൂപയായി. എഡബ്ല്യൂവിന്റെ ഓയില്‍സ് ഡെറിവേറ്റ് ബിസിനസ്സില്‍ സൗന്ദര്യം, ചര്‍മ്മ സംരക്ഷണം എന്നിവയുടെ നിര്‍മ്മാണത്തന് വ്യാപകമായി ഉപയോഗിക്കുന്നത് ഒലിയോ-കെമിക്കല്‍സ്, കാസ്റ്റര്‍ ഓയില്‍ തുടങ്ങിയവയാണ്.

 


അതിന്റെ സമീപകാല സംരംഭമായ പാക്കേജ്ഡ് ഫുഡ്സ് ബിസിനസ്സ് 38 ശതമാനം ഉയര്‍ന്ന് 2,621.3 കോടി രൂപയിലെത്തി. ബിഎസ്ഇയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തിന് മൊത്ത തലത്തില്‍ 22.5 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.

 

 

OTHER SECTIONS