ഒറ്റ രാത്രി കൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ

ഒറ്റ രാത്രി കൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ. എയർ ഇന്ത്യയിൽ നിന്ന് രാജിവെക്കാൻ കാത്തു നൽകുകയും പിന്നീട നിയമപ്രകാരമുള്ള നടപടികളിലൂടെ രാജി കത്ത് പിൻവലിക്കുകയും ചെയ്ത ചെയ്ത പൈലറ്റുമാരെയാണ് കഴിഞ്ഞ 13ന് രാത്രി 10 മണിക്ക് കമ്പനി പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍. കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യോമയാന മേഖലക്കുണ്ടായ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തെ വൈറസ് വ്യാപന സാഹചര്യത്തിൽ മുമ്പുള്ളതിനേക്കാൾ വളരെ കുറച്ചു സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്

author-image
online desk
New Update
ഒറ്റ രാത്രി കൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ

ന്യൂഡല്‍ഹി: ഒറ്റ രാത്രി കൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയർ ഇന്ത്യ. എയർ ഇന്ത്യയിൽ നിന്ന് രാജിവെക്കാൻ കാത്തു നൽകുകയും പിന്നീട നിയമപ്രകാരമുള്ള നടപടികളിലൂടെ രാജി കത്ത് പിൻവലിക്കുകയും ചെയ്ത ചെയ്ത പൈലറ്റുമാരെയാണ് കഴിഞ്ഞ 13ന് രാത്രി 10 മണിക്ക് കമ്പനി പുറത്താക്കിയത്. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍.

 

കോവിഡ് വ്യാപന സാഹചര്യത്തിൽ വ്യോമയാന മേഖലക്കുണ്ടായ പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും മൂലമാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തെ വൈറസ് വ്യാപന സാഹചര്യത്തിൽ മുമ്പുള്ളതിനേക്കാൾ വളരെ കുറച്ചു സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ നടത്തുന്നത്

 

വിമാന സർവീസുകൾ സമീപകാലത്തൊന്നും സാധാരണ ഗതിയിലാകുമെന്ന് കരുതുന്നില്ല എന്നും അതിനാൽ കമ്പനിക്ക് നഷ്ടമാണ് നേരിടേണ്ടി വരുന്നതെന്നും .കമ്പനി ശമ്പളം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ആണെന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നുണ്ട്.

air india