വിസ്താരയില്‍ ലയിച്ചാല്‍ എയര്‍ ഇന്ത്യയ്ക്ക് 'മഹാരാജി'നെ നഷ്ടമാകുമോ?

അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന വിസ്താര എയര്‍ലൈനുമായുള്ള ലയനത്തിനു ശേഷവും എയര്‍ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് എയര്‍ ഇന്ത്യ എംഡിയും സിഇഒയുമായ കാംപെല്‍ വില്‍സന്‍.

author-image
Web Desk
New Update
വിസ്താരയില്‍ ലയിച്ചാല്‍ എയര്‍ ഇന്ത്യയ്ക്ക് 'മഹാരാജി'നെ നഷ്ടമാകുമോ?

അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്ന വിസ്താര എയര്‍ലൈനുമായുള്ള ലയനത്തിനു ശേഷവും എയര്‍ ഇന്ത്യയുടെ പേര് മാറ്റമില്ലാതെ തുടരുമെന്ന് എയര്‍ ഇന്ത്യ എംഡിയും സിഇഒയുമായ കാംപെല്‍ വില്‍സന്‍.

മാത്രമല്ല എക്കാലത്തേയും എയര്‍ ഇന്ത്യയുടെ വിഖ്യാതമായ 'മഹാരാജാ' മുദ്രയിലും മാറ്റമില്ല. ഒപ്പം മറ്റൊരു സൂചന കൂടി അദ്ദേഹം നല്‍കിയിട്ടുണ്ട്. ഒരുപക്ഷെ മഹാരാജയ്ക്ക് ഒരു വനിതാ പങ്കാളി കൂടി മുദ്രയായി വന്നേക്കും. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുകയായിരുന്നു കാംപെല്‍ വില്‍സന്‍.

നിലവില്‍ എയര്‍ ഇന്ത്യയുടെ ആഗ്രഹം ഒരു ഫുള്‍ സര്‍വീസ് കാരിയറും ഒരു ബജറ്റ് എയര്‍ലൈനുമാണ്.അതുകാണ്ട് എയര്‍ ഇന്ത്യയുടെ വിസ്താരയുമായുള്ള ലയനത്തിലൂടെ ഫുള്‍ സര്‍വീസ് കാരിയറെന്ന ലക്ഷ്യം സഫലമാകുമെന്നത് തീര്‍ച്ച. ഇതിന് ശേഷവും എയര്‍ ഇന്ത്യ എന്ന പേരില്‍ തന്നെ അറിയപ്പെടും.

എഐഎസ് കണക്ട് (എയര്‍ ഏഷ്യ) എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ലയിക്കുന്നതോടെ ബജറ്റ് എയര്‍ലൈനും സാധ്യമാകും. ഇതുമായി ബന്ധപ്പെട്ട ലയന നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം (2024) മാര്‍ച്ചിനകം വിസ്താര -എയര്‍ ഇന്ത്യ ലയനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ആദ്യ രണ്ടു ഘട്ടങ്ങള്‍ കോംപറ്റീഷന്‍ കമ്മിഷന്‍, ഡിജിസിഎ അനുമതികള്‍ ലഭിക്കുക എന്നതാണ്.

പുതിയ 470 വിമാനങ്ങള്‍ ഈ വര്‍ഷം അവസാനം ലഭിച്ചു തുടങ്ങുമെന്ന് കാംപെല്‍ വില്‍സന്‍ പറഞ്ഞു. 70 ബില്യന്‍ ഡോളര്‍ (ഏകദേശം 5.80 ലക്ഷം കോടി രൂപ) ആണ് ഇതിനായി ചെലവാകുന്നത്. അതുപോലെ 10 വര്‍ഷത്തിനുള്ളില്‍ അവസാനത്തെ വിമാനവും ലഭ്യമാകും. 6 എ350 വിമാനങ്ങളാണ് ഈ വര്‍ഷം ലഭ്യമാകുക.

470 വിമാനങ്ങള്‍ക്കു പുറമേ 370 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ പദ്ധതിയുണ്ടെങ്കിലും അത് എപ്പോഴാകും എന്നത് വിപണിയുടെ ആവശ്യങ്ങള്‍ വിലയിരുത്തിയാകും തീരുമാനിക്കുക. എയര്‍ ഇന്ത്യയില്‍ ഈ വര്‍ഷം 4,200 കാബിന്‍ ക്രൂ ട്രെയ്നിയേയും 900 പൈലറ്റുമാരെയും നിയമിക്കും.

അതോടൊപ്പം ഓരോ മാസവും 100 പൈലറ്റുമാരെയും 500 കാബിന്‍ ക്രൂ ട്രെയ്നിമാരെ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇതിനോടകം 1500 ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി സ്വീകരിച്ചു കഴിഞ്ഞു.

ഇന്ത്യയുടെ സാമ്പത്തികമായ വളര്‍ച്ച, ജനസംഖ്യയിലെ വര്‍ധനവ്, യാത്രക്കാരുടെ വര്‍ധനവ്, വിദേശ ഇന്ത്യക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവ് ഇവയെല്ലാം പ്രയോജനപ്പെടുത്തി വളരാനാണു പുതിയ എയര്‍ ഇന്ത്യ ആഗ്രഹിക്കുന്നത്. എയര്‍ ഇന്ത്യ ആഭ്യന്തര, രാജ്യാന്തര സെക്ടറുകളില്‍ ഒരേ പോലെ ശ്രദ്ധ നല്‍കും.

മദ്യം കഴിച്ചു വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുന്‍ സംഭവങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ പാടം പഠിച്ചതായും കാംപെല്‍ വില്‍സന്‍ പറഞ്ഞു. ആഗോളതലത്തില്‍ പുതിയ വിമാനങ്ങളും കൂടുതല്‍ ജീവനക്കാരും കണക്ടിവിറ്റിയും സൗകര്യങ്ങളുമുള്ള മുന്‍നിര വിമാന കമ്പനിയായി മാറാനാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ ആഗ്രഹം. വിസ്താര എയര്‍ലൈനുമായുള്ള ലയനത്തിലൂടെ വ്യോമയാന ചരിത്രത്തില്‍ തന്നെ ഏറ്റവും മഹത്തായ പരിവര്‍ത്തനത്തിനാണ് എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

india air india vistara airline busieness