ഒരു ലക്ഷം കോടി രൂപയുടെ കടം; പരിഹാര നടപടികള്‍ വേണമെന്ന് എയര്‍ടെല്‍

മുംബൈ : രാജ്യത്തെ ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍ രാകേഷ് ഭാരതി മിത്തല്‍.

author-image
online desk
New Update
ഒരു ലക്ഷം കോടി രൂപയുടെ കടം; പരിഹാര നടപടികള്‍ വേണമെന്ന് എയര്‍ടെല്‍

മുംബൈ : രാജ്യത്തെ ടെലികോം മേഖലയുടെ സാമ്പത്തിക ആരോഗ്യം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാന്‍ രാകേഷ് ഭാരതി മിത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ കടം തീര്‍പ്പാക്കുന്നതിനും ഉയര്‍ന്ന സ്‌പെക്ട്രം വിലകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂണിലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ കടം ഏകദേശം 1.6 ലക്ഷം കോടി രൂപയാണ്.

ടെലികോം മേഖലയിലെ വന്‍ കടങ്ങള്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വ്യവഹാരം പരിഹരിക്കേണ്ടതുണ്ട്. ജിഎസ്ടി ക്രെഡിറ്റ് അണ്‍ലോക്ക് ചെയ്യണം. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍ കുറയ്ക്കല്‍, ടെലികോം ഉപകരണങ്ങളുടെ കസ്റ്റംസ് തീരുവ കുറയ്ക്കല്‍ എന്നിവ പ്രധാന ആവശ്യമാണെന്നും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മിത്തല്‍ പറഞ്ഞു.

രാജ്യത്തെ ടെലികോം വ്യവസായത്തിന്റെ നിലവിലെ സ്ഥിതിയും അദ്ദേഹം വിവരിച്ചു. ഈ മേഖലയിലെ മൂന്ന് സ്വകാര്യ കമ്പനികളുടെ നിലവിലെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.