ഫ്ലിപ്പ്കാര്‍ട്ടിനെ വെല്ലാൻ ആമസോണ്‍ രംഗത്ത്

By BINDU PP.09 Aug, 2017

imran-azhar 

ദില്ലി: ഫ്ലിപ്പ്കാര്‍ട്ടിനെ വെല്ലാൻ ആമസോണ്‍. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയില്‍ ഓഫറിനെ വെല്ലുവിളിച്ചാണ് ആമസോൺ രംഗത്ത് എത്തിയിരിക്കുന്നത്. മികച്ച ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും ഓഫര്‍ വില്‍പ്പന നടത്തുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങി ഉല്‍പ്പന്നങ്ങളെല്ലാം വില്‍പനയ്ക്കുണ്ട്.ചില ഉല്‍പന്നങ്ങള്‍ക്ക് പതിവിനു വിപരീതമായി വന്‍ ഓഫര്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വില്‍പനയില്‍ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുക. ഇതിന്‍റെ തന്നെ മൂന്നു വേരിയന്‍റ് ഹാന്‍ഡ്സെറ്റുകളും വില്‍പനയ്ക്കുണ്ടാകും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 35 ശതമാനം വിലക്കുറവിലാണ് ആമസോണ്‍ വില്‍പ്പന നടത്തുന്നത്.

 

OTHER SECTIONS