ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദീപാവലി സ്പെഷ്യല്‍ വില്‍പന ഇന്ന് മുതല്‍

By online desk.21 10 2019

imran-azhar

 

ന്യൂ ഡല്‍ഹി : മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഈ മാസത്തിലെ മൂന്നാമത്തെ ഉത്സവ വില്‍പനയ്ക്ക് ഒരുങ്ങുന്നു.ദീപാവലി പ്രമാണിച്ചാണ് പുതിയ വില്‍പന. ഇന്ന് പുലര്‍ച്ചെ 12 മുതല്‍ 25ന് രാത്രി 11:59 വരെയാണ് ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദീപാവലി സ്പെഷ്യല്‍' ഉത്സവ വില്‍പന നടക്കുക. ആമസോണിന്റെ പ്രൈം മെമ്പര്‍ഷിപ്പുള്ളവര്‍ക്കുള്ള വില്‍പന ഇന്നലെ മുതല്‍ ആരംഭിച്ചു.സ്മാര്‍ട് ഫോണുകള്‍, വലിയ വീട്ടുപകരണങ്ങള്‍, ടിവികള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളും വന്‍ ഓഫറുകളുമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. എന്നിവ ലിസ്റ്റ് ചെയ്യും. ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളില്‍ 40 ശതമാനം വരെ കിഴിവും ലഭിക്കും. വീട്ടുപകരണങ്ങള്‍ക്കും ടിവികള്‍ക്കും 60% വരെയാണ് കിഴിവ്. ലാപ്ടോപ്പ്, ടാബ്ലെറ്റ്, കംപ്യൂട്ടര്‍, സ്പീക്കറുകള്‍, ഹെഡ്ഫോണുകള്‍ തുടങ്ങിയ ഉപഭോക്തൃ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക വിലയ്ക്ക് വാങ്ങാനാകും. ആമസോണ്‍ ഉപകരണങ്ങളില്‍ മികച്ച ഡീലുകളും ഓഫറുകളും പ്രതീക്ഷിക്കാം.

 

ഷഓമി, വണ്‍പ്ലസ്, സാംസംഗ്, ആപ്പിള്‍, വിവോ, ഓണര്‍ എന്നിവയില്‍ മികച്ച ഓഫറുകള്‍ ലഭിക്കും. എക്സ്ചേഞ്ച് ഓഫറുകളുള്ള സ്മാര്‍ട് ഫോണുകളില്‍ 40ശതമാനം വരെ കിഴിവ് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ പോലുള്ള ഫിനാന്‍സ് ഓപ്ഷനുകളും ഇതോടൊപ്പം ലഭിക്കും. വണ്‍പ്ലസ് 7 ടി, സാംസംഗ് എം 30, വിവോ യു 10 എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളില്‍ വലിയ ഓഫറുകള്‍ ലഭിക്കും. വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് നല്‍കും. ഇതോടൊപ്പം ടിവികള്‍ക്ക് നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകള്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റാളേഷന്‍ എന്നീ സേവനങ്ങളും ലഭിക്കും.

 

വിമന്‍സ് സാരികള്‍, കാഷ്വല്‍ ഷൂകള്‍, വാച്ചുകള്‍, മറ്റ് മുന്‍നിര ബ്രാന്‍ഡുകള്‍, ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ആമസോണ്‍ ഫാഷനില്‍ 70 ശതമാനം വരെ കിഴിവ് നല്‍കും.

 

എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയില്‍ ആമസോണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇളവ് വാഗ്ദാനം ചെയ്യും. ആക്‌സിസ് ബാങ്ക്, സിറ്റി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, രൂപെ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ലാഭിക്കും. ആമസോണ്‍ പേ, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിലും പരിധിയില്ലാത്ത റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

OTHER SECTIONS