ഇന്ത്യയില്‍ പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്ക് ആമസോണിന്റെ 124 കോടി

പശ്ചിമഘട്ടത്തില്‍ മീന്നുലക്ഷം ചെടികള്‍ നട്ടുകൊണ്ട് മൂന്നുദശലക്ഷം ഡോളര്‍ നിക്ഷേപത്തോടെ ഇന്ത്യയിലാകും ആദ്യ പദ്ധതി നടപ്പിലാക്കുക. കാര്‍ബണ്‍ അനുകൂലനിലയും വന്യജീവിസംരക്ഷണവും ലക്ഷ്യമിട്ടാകും ഈ പദ്ധതി.

author-image
Greeshma Rakesh
New Update
ഇന്ത്യയില്‍ പ്രകൃതി അധിഷ്ഠിത പദ്ധതികള്‍ക്ക് ആമസോണിന്റെ 124 കോടി

കൊച്ചി : കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കല്‍, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കല്‍, സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആമസോണ്‍ പ്രകൃതി അധിഷ്ട്ടിത പദ്ധതികളില്‍ 124 കോടി രൂപ (15 ദശലക്ഷം ഡോളര്‍)യുടെ നിക്ഷേപം നടത്തും.യൂറോപ്പില്‍ സമാനമായ ഒന്‍പതു നിക്ഷേപങ്ങള്‍ നടത്തിയതിനു തുടര്‍ച്ചയായാണ് ഈ നീക്കം.

പശ്ചിമഘട്ടത്തില്‍ മീന്നുലക്ഷം ചെടികള്‍ നട്ടുകൊണ്ട് മൂന്നുദശലക്ഷം ഡോളര്‍ നിക്ഷേപത്തോടെ ഇന്ത്യയിലാകും ആദ്യ പദ്ധതി നടപ്പിലാക്കുക. കാര്‍ബണ്‍ അനുകൂലനിലയും വന്യജീവിസംരക്ഷണവും ലക്ഷ്യമിട്ടാകും ഈ പദ്ധതി. ആമസോണിന്റെ 100 ദശലക്ഷം ഡോളറിന്റെ റൈറ്റ് നൗ ക്ലൈമറ്റ് ഫണ്ടില്‍ നിന്നാവും ഈ പദ്ധതിയ്ക്കു വേണ്ടിയുള്ള വകയിരുത്തല്‍ നടത്തുക.

പ്രകൃതി സംരക്ഷണവും അനുബന്ധലക്ഷ്യങ്ങളും മുന്നില്‍കണ്ട് 2019-ലാണ് ഈ ഫണ്ട് രൂപവല്‍ക്കരിച്ചത്.വിപുലമായ വനമേഖലകളും സമ്പന്നമായ കടല്‍ത്തീര പരിസ്ഥിതിയും ഉള്‍പ്പെട്ടതാണ് ഏഷ്യ പസഫിക് മേഖലയെന്ന് ആമസോണിന്റെ ആഗോള സുസ്ഥിരതാ വിഭാഗം വൈസ്പ്രസിഡന്റ് കാര ഹര്‍സ്റ്റ് പറഞ്ഞു.

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസുമായി ചേര്‍ന്നാവും ആമസോണ്‍ ആദ്യ പദ്ധതി നടപ്പാക്കുക.ഇന്ത്യയിലെ വന്യജീവജാലങ്ങളുടെ 3- ശതമാനവും വസിക്കുന്ന മേഖലയാണ് പശ്ചിമഘട്ടമെന്നതും ഈ പദ്ധതിയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

india amazon Nature Based Projects