വമ്പൻ ഓഫറുകളുമായി ആമസോണ്‍ : 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവ്

By BINDU PP.21 Jun, 2018

imran-azhar

 

 

കൊച്ചി: വമ്പൻ ഓഫറുകളുമായി ആമസോണ്‍ ഫാഷന്‍. ഏറ്റവും പുതിയ സീസണ്‍ സെയില്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഞായറാഴ്ച വരെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന സീസണ്‍ സെയിലില്‍ 500 ല്‍പ്പരം ലോകോത്തര ബ്രാന്‍ഡുകളുടെ 20 ലക്ഷത്തിലധികം സ്‌റ്റൈലുകളിലുള്ള ഉത്പന്നങ്ങള്‍ 50 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. പ്യൂമ, ന്യൂ ബാലന്‍സ്, റെഡ് ടേപ്പ്, സ്പാര്‍ക്‌സ്, യുഎസ് പോളോ, ഗാപ്, ലിവൈസ്, ഫാസ്റ്റ് ട്രാക്ക്, അമേരിക്കന്‍ ടൂറിസ്റ്റര്‍, ബിബാ തുടങ്ങിയവയുടെ വസ്ത്രങ്ങള്‍, വാച്ചുകള്‍ ആഭരണങ്ങള്‍, ഷൂകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹാന്‍ഡ് ബാഗുകള്‍, വാലറ്റുകള്‍, സണ്‍ഗ്ലാസുകള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാകും.ആമസോണ്‍ പേ ഉപയോഗിക്കുമ്ബോള്‍ 15 ശതമാനം ക്യാഷ്ബാക്ക്, ഐസിഐസിഐ ബാങ്ക് കാര്‍ഡുകളില്‍ കുറഞ്ഞത് 1500 രൂപയ്ക്കു പര്‍ച്ചേസ് ചെയ്യുമ്ബോള്‍ 15 ശതമാനം ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.