അമിതാഭ് ബച്ചന്‍ വികെസി ബ്രാന്‍ഡ് അംബാസഡര്‍

By RK.16 09 2021

imran-azhar

 


കൊച്ചി: അമിതാഭ് ബച്ചന്‍ വികെസി പാദരക്ഷാ ബ്രാന്‍ഡ് അംബാസഡര്‍. അമിതാഭ് ബച്ചന്‍ ആദ്യമായാണ് ഒരു പാദരക്ഷാ ബ്രാന്‍ഡിനെ എന്‍ഡോഴ്‌സ് ചെയ്യുന്നത്.

 

വികെസിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലും കഠിനാദ്ധ്വാനം ആഘോഷിക്കൂ എന്ന കാമ്പയിനിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

 

വികെസി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമല്ല, ഏറ്റവും മികച്ച പ്രോജക്ടുകളും പുതിയ ഫാഷനുകളുമായി പാദരക്ഷാ നിര്‍മാണമേഖലയിലെ നേതൃസ്ഥാനത്തെത്തി, ഇന്ത്യയിലെ പാദരക്ഷാ വ്യവസായത്തിനാകെ പ്രചോദനമേകാനുള്ള കരുത്തുകൂടിയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാക്ക് പറഞ്ഞു.

 

അമിതാഭ് ബച്ചനൊപ്പം ഇന്ത്യയൊട്ടാകെ കഠിനാദ്ധ്വാനം ആഘോഷിക്കൂ എന്ന കാമ്പയിന്‍ വികെസി ഗ്രൂപ്പ് ഉടന്‍ ആരംഭിക്കും.

 

 

 

 

 

OTHER SECTIONS