ചൊവ്വാഴ്ച മുതൽ അമുൽ പാലിന് 2 രൂപ കൂടും

By Sooraj Surendran .20 05 2019

imran-azhar

 

 

ന്യൂ ഡൽഹി: അമുൽ പാലിന് നാളെ മുതൽ ലിറ്ററിന് രണ്ട് രൂപ വർധിക്കും. രാജ്യത്തെ മുന്‍നിര ക്ഷീരോത്പന്ന ബ്രാന്‍ഡായ അമൂലിന് ഉൽപ്പാദന ചിലവ് കൂടിയതിനാലാണ് പാലിന് വില കൂട്ടുന്നത്. ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ ആണ് നാളെ മുതൽ പാലിന് 2 രൂപ വർധിക്കുമെന്ന് അറിയിച്ചത്. പാലും പാൽ ഉല്പന്നങ്ങളുമാണ് അമൂല്‍ ബ്രാന്‍ഡിലൂടെ ഉപഭോക്താക്കൾക്ക് വിൽപ്പന നടത്തുന്നത്.

OTHER SECTIONS